മരം ഒടിഞ്ഞു വീഴുന്നത് കണ്ട് അനുജനെ രക്ഷിക്കാനെത്തി; എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തു വീണ് ബാലികയ്ക്ക് ദാരുണാന്ത്യം. സഹോദരനെ രക്ഷിക്കുന്നതിനിടെയാണ് അപകടം. നാവായിക്കുളം കുടവൂർ ലക്ഷം കോളനിയിൽ എൻഎൻബി ഹൗസിൽ സഹദിന്റെയും നാദിയയുടെയും മകളും പേരൂർ എംഎം യുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമായ റുക്സാന(8) ആണ് മരിച്ചത്.
.
ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. ഒന്നര വയസ്സുള്ള അനുജൻ വീടിനു പുറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാൻ റുക്സാന ഓടിയെത്തുകയായിരുന്നു. അതിനോടകം മരം റുക്സാനയുടെ ദേഹത്ത് വീണിരുന്നു. അനുജൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ റുക്സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.