‘അതു ചാരമാക്കിയിട്ടുണ്ട്’; പാക്ക് ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് കരസേന– വിഡിയോ
ന്യൂഡൽഹി: നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ പാക്കിസ്ഥാൻ ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ കരസേന. മേയ് 8, 9 തീയതികളിൽ രാത്രി പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണ ശ്രമങ്ങൾക്കുള്ള മറുപടിയെന്ന കുറിപ്പോടെയാണ് ഇന്ത്യയ്ക്കുനേരെ ഡ്രോണുകൾ പ്രയോഗിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകൾ തകർക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടത്.
.
‘ജമ്മു കശ്മീരിലും പഞ്ചാബിലും പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്കു മറുപടിയായി ഇന്ത്യൻ സൈന്യം പാക്കിസ്ഥാന്റെ ലോഞ്ച് പാഡുകൾക്കു നേരെ ആസൂത്രിത വെടിവയ്പ് നടത്തി അവയെ ചാരമാക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായിരുന്ന ഈ ലോഞ്ച് പാഡുകളിൽനിന്നാണ് ഇന്ത്യയിലെ സാധാരണക്കാർക്കും സൈനികർക്കുമെതിരെ പാക്കിസ്ഥാൻ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്.’’–കരസേന പറഞ്ഞു.
.
OPERATION SINDOOR
Indian Army Pulverizes Terrorist Launchpads
As a response to Pakistan’s misadventures of attempted drone strikes on the night of 08 and 09 May 2025 in multiple cities of Jammu & Kashmir and Punjab, the #Indian Army conducted a coordinated fire assault on… pic.twitter.com/2i5xa3K7uk
— ADG PI – INDIAN ARMY (@adgpi) May 10, 2025
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.