ഇന്ത്യ-പാക് സംഘർഷം കുറയ്ക്കാൻ സൗദിയുടെ നയതന്ത്ര നീക്കം: സൗദി വിദേശകാര്യ മന്ത്രി ഇരു രാജ്യങ്ങളുമായും ചർച്ച നടത്തി

റിയാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സൈനിക ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറുമായും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറുമായും ഫോണിൽ ചർച്ച നടത്തി.
.
മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയും ഇന്ത്യ, പാകിസ്ഥാൻ എന്നീ സൗഹൃദ രാജ്യങ്ങളുമായുള്ള അടുത്തതും സന്തുലിതവുമായ ബന്ധവും വിദേശകാര്യ മന്ത്രി ഈ ഫോൺ സംഭാഷണങ്ങൾക്കിടെ സ്ഥിരീകരിച്ചു. സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉന്നതതല ചർച്ചകൾ.
.
ഇതിന്റെ തുടർച്ചയെന്നോണം, സൗദി വിദേശകാര്യ സഹമന്ത്രിയും കാബിനറ്റ് അംഗവും കാലാവസ്ഥാ വ്യതിയാന പ്രതിനിധിയുമായ ആദേൽ അൽ-ജുബൈർ മെയ് 8 മുതൽ 9 വരെ ഇന്ത്യയും പാകിസ്ഥാനും സന്ദർശിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സൗദി അറേബ്യ നൽകുന്ന പ്രാധാന്യം ഈ സന്ദർശനം അടിവരയിടുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!