കച്ച് മുതല്‍ കശ്മീര്‍ വരെ പാക് ഡ്രോണുകളെത്തി, ഫിറോസ്പുരില്‍ ജനവാസകേന്ദ്രത്തില്‍ സ്ഫോടനം
ന്യൂഡല്‍ഹി: ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി ജില്ലകളിലേക്കാണ് പാകിസ്താന് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഇതിനൊപ്പം നിയന്ത്രണരേഖയിലുടനീളം പാകിസ്താന് വെടിവെപ്പ് തുടങ്ങി. മോര്‍ട്ടാറുകളും ആര്‍ട്ടിലറി ഗണ്ണുകളുമുപയോഗിച്ചുള്ള വെടിവെപ്പാണ് പാകിസ്താന് നടത്തുന്നത്. കനത്ത ഷെല്ലിങ്ങിന് ഇന്ത്യയും തിരിച്ചടി തുടങ്ങിയത്. ഡ്രോണ്‍ എത്തുന്നതിനൊപ്പം ആര്‍ട്ടിലറി ഫയറിങ്ങും ഒരുമിച്ചാണ് പാകിസ്താന് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
.
#WATCH | J&K | Red streaks seen and explosions can be heard as India’s air defence intercepts Pakistani drones amid blackout in Rajouri
(Visuals deferred by an unspecified time) pic.twitter.com/rSTkTKY0IV
— ANI (@ANI) May 9, 2025
.
ജമ്മുകശ്മീരിലെ രജൗരി, പത്താന്‍കോട്ട്, അഖ്നൂര്‍, സാംബ, ജമ്മു മേഖലകളിലും പഞ്ചാബിലെ അട്ടാരി, ഫിറോസ്പുര്‍, രാജസ്ഥാനിലെ ജെയ്സാല്‍മിര്‍, ഭുജ്, ഗുജറാത്തിലെ കച്ച് എന്നിവിടങ്ങളിലേക്കാണ് പാകിസ്താന് ഡ്രോണുകളയച്ചത്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ടാണ് പാകിസ്താന്റെ ഡ്രോണുകളെത്തിയത്. വ്യോമാക്രമണമുന്നറിയിപ്പിന് പിന്നാലെ ഇവിടങ്ങളില്‍ ബ്ലാക്കൗട്ട് നടപ്പിലാക്കി.
പാക് ഡ്രോണുകള്‍ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കി. ഡ്രോണുകളില്‍ സ്ഫോടകവസ്തുക്കളുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ പരീക്ഷിക്കാനുള്ള നീക്കമാണ് പാകിസ്താന് നടത്തിയതെന്നാണ് സൂചന. അതേസമയം ഇന്ത്യയുടെ പ്രതിരോധമിസൈലുകളേറ്റ് ഡ്രോണുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദമാണ് തുടര്‍ച്ചയായി ഈ മേഖലയില്‍ കേട്ടത്. ഗുജറാത്തിലെ കച്ചില്‍ 11 പാക് ഡ്രോണുകളാണ് എത്തിയത്. ഇവയെല്ലാം വെടിവെച്ചിട്ടെന്ന് സൈന്യം അറിയിച്ചു.
.
അതേസമയം പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ഒരു കുടുംബത്തിന് പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചാബില്‍ ഫിറോസ്പുരിലും അമൃത്സറിലും അനന്ത്പുര്‍ സാഹിബിലുമടക്കം വ്യോമാക്രമണ മുന്നറിയിപ്പിനെതുടര്‍ന്ന് അഞ്ചിടത്താണ് ബ്ലാക്ക്ഔട്ട് നടപ്പിലാക്കിയത്. രാവിലെ വരെ ബ്ലാക്ക്ഔട്ട് തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ പോസ്റ്റുകളും ജനവാസകേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താന് നടത്തുന്ന ഷെല്ലാക്രമണത്തിന് ശക്തമായ തിരിച്ചടി സൈന്യം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുഞ്ച്, ഉറി എന്നിവിടങ്ങളിലാണ് ഷെല്ലിങ്ങുണ്ടായത്. ഇത് ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.