SSLC ഫലം പ്രഖ്യാപിച്ചു; വിജയം 99.5 ശതമാനം, 61449 പേര്‍ക്ക് ഫുള്‍ എ പ്ലസ്‌

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,27,020 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.5 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു.0.19 ശതമാനം കുറവ് ഈ വര്‍ഷമുണ്ടായിട്ടുണ്ട്.

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത് 61449 പേര്‍ക്കാണ്.ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു. വിജയം കൂടുതല്‍ കണ്ണൂരില്‍(99.87 ശതമാനം). കുറവ് തിരുവനന്തപുരത്ത് (98.59 ശതമാനം).

വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം പരിശോധിക്കാവുന്നതാണ്.ഇക്കൊല്ലം വിദ്യാർത്ഥികളുടെ സൗകര്യം മാനിച്ച് എസ്.എസ്.എൽ.സി പരീക്ഷാഫലം ഡിജിലോക്കറിലും ലഭ്യമാക്കിയിട്ടുണ്ട്.

എസ്എസ്എൽസി ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ

https://pareekshabhavan.kerala.gov.in

kbpe.kerala.gov.in

results.digilocker.kerala.gov.in

sslcexam.kerala.gov.in

prd.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

results.kite.kerala.gov.in

കൈറ്റിന്റെ SAPHALAM 2025 മൊബൈൽ ആപ്പ് വഴിയും www.results.kite.kerala.gov.in വഴിയുംഅറിയാം.

എസ്എസ്എൽസി (എച്ച് ഐ)ഫലം http://sslchiexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ടിഎച്ച്എസ്എൽസി (എച്ച് ഐ) http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി http://ahslcexam.kerala.gov.in ലുമാണ് ലഭിക്കുക.

ടിഎച്ച്എസ് എൽസി ഫലത്തിന് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്‌സൈറ്റും സന്ദർശിക്കണം.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!