സൗദിയിൽ ബിനാമിയെന്ന് സംശയിക്കുന്ന 71 ബിസിനസ് ഇടപാടുകൾ കണ്ടെത്തി
റിയാദ്: രാജ്യത്ത് ബിനാമിയെന്ന് സംശയിക്കുന്ന 71 ബിസിനസ് ഇടപാടുകൾ കണ്ടെത്തിയതായി ബിനാമി ഇടപാടുകൾ തടയുന്നതിനായുള്ള ദേശീയ സംരംഭം അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ മാസം നടത്തിയ പരിശോധനയിലാണിത്.
.
കഴിഞ്ഞ മാസം രാജ്യത്തുടനീളം 2077 പരിശോധന സന്ദർശനങ്ങൾ നടത്തി. പഴം, പച്ചക്കറി ചില്ലറ വിൽപ്പന, ആഡംബര വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും ചില്ലറ വിൽപ്പന, വാണിജ്യ സലൂണുകൾ, കാറ്ററിങ്, കെട്ടിട നവീകരണങ്ങൾ, റസ്റ്റോറൻറുകൾ എന്നീ പ്രവർത്തന മേഖലകൾ എന്നിവയിലെല്ലാമാണ് പരിശോധന നടന്നത്.
.
സൗദിയിൽ നിയമവിരുദ്ധമാണ് ബിനാമി ബിസിനസ്. അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയുള്ള കുറ്റകൃത്യമാണ്. കൂടാതെ കോടതി വിധികൾക്ക് ശേഷം അനധികൃത ഫണ്ടുകൾ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്യുക, സ്ഥാപനം അടച്ചുപൂട്ടുക, ബിസിനസ് ലിക്വിഡേറ്റ് ചെയ്യുക, വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കുക, വാണിജ്യ പ്രവർത്തനങ്ങൾ തടയുക, സകാത്ത്, ഫീസ്, നികുതി എന്നിവ ഈടാക്കുക, വിദേശികളാണെങ്കിൽ നാടുകടത്തുക, അവരെ ജോലിയിലേക്ക് മടങ്ങുന്നത് തടയുക തുടങ്ങിയവയും ശിക്ഷാ നടപടികളിലുൾപ്പെടും.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.