ജോലി കഴിഞ്ഞെത്തിയ യുവാവ് കണ്ടത് നടുക്കുന്ന കാഴ്ച; ഭാര്യയും മൂന്ന് മക്കളും വീട്ടിൽ മരിച്ചനിലയിൽ

മുംബൈ: യുവതിയെയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. താനെയ്ക്ക് സമീപം ഭിവാന്‍ഡിയിലാണ് സംഭവം. ഭിവാന്‍ഡിയിലെ ടെക്‌സ്റ്റൈല്‍ മില്‍ തൊഴിലാളിയായ ലാല്‍ജി ഭന്‍വാരിലാല ഭാരതിയുടെ ഭാര്യ പുനിത(31), മക്കളായ നന്ദിനി(12), നേഹ(7), അനു(4) എന്നിവരാണ് മരിച്ചത്.
.
ശനിയാഴ്ച രാവിലെ ലാല്‍ജി ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഷിഫ്റ്റിലായിരുന്നു ലാല്‍ജിയ്ക്ക് ജോലി. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ഇദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഏറെനേരം വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ജനലുകള്‍ക്കിടയിലൂടെ നോക്കിയപ്പോളാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടതെന്നാണ് മൊഴി.

പുനിത എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നാണ് ഇതില്‍ എഴുതിയിരിക്കുന്നതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!