ബിൻസിയെ കൊലപ്പെടുത്തിയ ശേഷം വിളിച്ച് അറിയിച്ചു, വാട്സാപ് ഫോട്ടോയടക്കം ഡിലീറ്റ് ചെയ്തു; നഴ്സുമാരായ മലയാളി ദമ്പതികളുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കുവൈത്ത് സിറ്റി∙ നഴ്സുമാരായ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ ശ്രീകണ്ഠപുരം നടുവിൽ സൂരജ് (40), ഡിഫൻസ് ആശുപത്രിയിൽ നഴ്സായ ഭാര്യ എറണാകുളം കോലഞ്ചേരി മണ്ണൂർ കൂഴൂർ കട്ടക്കയം ബിൻസി (35) എന്നിവരാണു മരിച്ചത്. വഴക്കിനെ തുടർന്ന് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് വിവരം.
.
പൊലീസിന്റെ ഔദ്യോഗിക വിശദീകരണം വരാനിരിക്കുന്നതേയുള്ളു. ബിൻസിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങൾ സൂരജ് അയച്ചതായി റിപ്പോർട്ടുണ്ട്. ഇതാണ് ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയതാവാം എന്ന നിഗമനത്തിനു പിന്നിൽ. എന്നാൽ, ദമ്പതികൾ പരസ്പരം കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു ആദ്യം പ്രചരിച്ചത്.
.

മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ ജലീബ് അൽ ഷുയൂഖിലാണു സംഭവം. ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായും സ്ത്രീ സഹായത്തിനായി നിലവിളിച്ചതായും സമീപവാസികൾ പബ്ലിക് പ്രോസിക്യൂഷനു മൊഴി നൽകി. പൊലീസ് പലതവണ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന്, വാതിൽ പൊളിച്ച് അകത്തുകടക്കുകയായിരുന്നു.

നൈറ്റ് ഡ്യൂട്ടിക്കു ശേഷം സൂരജ് മടങ്ങി എത്തിയതിനു പിന്നാലെയാണു വഴക്കുണ്ടായത്. ഇവർക്കിടയിൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂചനയുണ്ടെങ്കിലും പെട്ടെന്നുണ്ടായ പ്രകോപനത്തിനു പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. നാട്ടിൽ പഠിക്കുന്ന മക്കളെ അവധിയായതിനാൽ കഴിഞ്ഞ മാസം കുവൈത്തിൽ കൊണ്ടുവന്നിരുന്നു. ഇവരെ തിരികെ വിട്ട ശേഷം 4 ദിവസം മുൻപാണ് സൂരജ് മടങ്ങിയെത്തിയത്. കുടുംബം ഓസ്ട്രേലിയിലേക്കു കുടിയേറാൻ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നതായി നാട്ടിലെ ബന്ധുക്കൾ പറഞ്ഞു. മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ണൂരിലെത്തിക്കാനാണു ശ്രമം.
.
കൂട്ടുകാർക്കും ഇരുവരും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ സഹപ്രവർത്തകർക്കും അധികൃതർക്കുമൊന്നും സൂരജിന്റെയും ബിൻസിയുടെയും വേർപാട് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. കുവൈത്തിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്ന മലയാളി സമൂഹത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
.
ഇരുവരും രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തർക്കം ഉണ്ടായതായാണ് സൂചന. തുടർന്ന് സൂരാജ് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതായാണ് റിപ്പോർട്ട്. എന്നാൽ ബിൻസിക്കെതിരെ ചിലർ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങൾ തങ്ങളെ കടുത്ത ദുഃഖത്തിനിടയിലും ഏറെ വേദനിപ്പിക്കുന്നുവെന്ന് ബിൻസിയുടെ ഉറ്റ സുഹൃത്ത് പറഞ്ഞു.
.

.

ഓസ്ട്രേലിയക്ക് കുടിയേറുന്ന കാര്യത്തിൽ തർക്കം നിലനിന്നിരുന്നു
എനിക്ക് ബിൻസിയെ കഴിഞ്ഞ 10 വർഷമായി അടുത്തറിയാം. ഇടയ്ക്കിടെ സൂരജും ബിൻസിയും തമ്മിൽ പിണങ്ങുമായിരുന്നുവെങ്കിലും അതപ്പോൾ തന്നെ തീർന്ന് സന്തോഷത്തോടെ മുന്നോട്ടുപോകും. നല്ലൊരു കുടുംബ ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്. ഇണക്കവും പിണക്കവുമടക്കം എല്ലാം ബിൻസി എന്നോടും മറ്റു കൂട്ടുകാരികളോടും പങ്കുവയ്ക്കുമായിരുന്നു.
.
സൂരജിന് സംശയരോഗമുണ്ടായിരുന്നുവെന്ന പച്ചക്കള്ളം പലരും പ്രചരിപ്പിക്കുകയാണ്. വളരെ നല്ല വ്യക്തിയായിരുന്നു സൂരജ്. പക്ഷേ, പെട്ടെന്ന് കോപം വരുന്ന സ്വഭാവക്കാരനായിരുന്നു. അത് ഞാൻ പലപ്പോഴും കണ്ടിട്ടുമുണ്ട്. ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. ഇതിനായി ബിൻസിയുടെ കഷ്ടപ്പാടുകൾ ഞങ്ങൾക്കറിയാം. പക്ഷേ, ഒടുവിൽ സൂരജിന് അതിനോട് താത്പര്യമില്ലാതായി. ഇത് ബിൻസിയെ വല്ലതെ വിഷമിപ്പിച്ചു.

‘നമുക്ക് ഓസ്ട്രേലിയക്ക് പോകണമോടീ എന്നൊക്കെ ഇച്ചായൻ ഇപ്പോൾ ചോദിക്കുന്നു’, എന്ന് അവൾ പറയുമായിരുന്നു. ഇത്രയും കഷ്ടപ്പെട്ടതല്ലേ ഞാൻ, എന്നിട്ട് ആ അവസരം എങ്ങനെ വേണ്ടെന്ന് വയ്ക്കുമെന്ന് ചോദിക്കുമായിരുന്നു. അല്ലാതെ അവരുടെയിടയിൽ വേറെ ഒരു പ്രശ്നവുമുണ്ടെന്ന് ഞങ്ങൾ കൂട്ടുകാർക്കിടയിൽ അറിയില്ല. ദയവു ചെയ്ത് മരിച്ചുപോയ രണ്ടുപേർക്കെതിരെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന്  എല്ലാവരോടും അഭ്യർഥിക്കുന്നു. ഇരുവരുടെയും ജീവിതത്തിൽ പ്രശ്നങ്ങളുള്ളതായി അറിയില്ലെന്നും അവർ സന്തോഷത്തോടെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനുള്ള ഒരുക്കത്തിലായിരുന്നും ബിൻസിയുടെ സഹോദരൻ ബേസിൽ പറഞ്ഞു.
.
ബിൻസിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് സുഹൃത്തുക്കളെ വിളിച്ച് സംഭവത്തെക്കുറിച്ച് അറിയിക്കുകയും തന്റെ വാട്സാപ് പ്രൊഫൈൽ ഫോട്ടോയും സ്റ്റാറ്റസുകളും നീക്കം ചെയ്തിരുന്നതായും പറയുന്നു. അയൽവാസികൾ ബിൻസിയുടെ കരച്ചിൽ കേട്ടതായി പൊലീസിന് മൊഴി നൽകിയിരുന്നു. കെട്ടിട കാവൽക്കാരനായ ഈജിപ്ത് സ്വദേശി വന്ന് ഫ്ലാറ്റിന്റെ വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും തുറന്നില്ല. തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് ഇരുവരെയും മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!