കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; മൂന്നുപേർ മരിച്ചെന്ന് ടി സിദ്ദിഖ് എം.എൽ.എ, ആരോപണം തള്ളി ആശുപത്രി സൂപ്രണ്ട്

കോഴിക്കോട്: മെഡിക്കല്‍ കോളേജിലുണ്ടായ പുകയിൽ മൂന്നുപേർ മരിച്ചതായി ടി. സിദ്ദിഖ് എം.എൽ.എ. വയനാട് കല്പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കൾ അറിയിച്ചെന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. മറ്റു രണ്ടുപേരും മരിച്ചിട്ടുണ്ട്. പുക ഉയര്‍ന്ന സമയത്ത് വെന്റിലേറ്ററില്‍നിന്ന് ഇവരെയെടുത്ത് മാറ്റുന്നതിനിടെയാണ് നസീറ മരിച്ചതെന്നാണ് വിവരം. ഒന്നാംവാര്‍ഡിലാണ് നിലവില്‍ മൃതദേഹമുള്ളത്. ഇവരുടെ കുടുംബങ്ങളുമായി സംസാരിച്ചെന്നും ടി. സിദ്ദിഖ് അറിയിച്ചു. അതേസമയം ആളപായമില്ലെന്നും എല്ലാ രോഗികളും സുരക്ഷിതരാണെന്നുമായിരുന്നു നേരത്തേ കളക്ടറും മെഡിക്കല്‍ സൂപ്രണ്ടും അറിയിച്ചിരുന്നത്.
.
തീപിടിത്തമുണ്ടായതിനു പിന്നാലെ നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്നാണ് വിവരം. എന്നാൽ പുക ശ്വസിച്ചാണ് മരണങ്ങളെന്ന ആരോപണം മെഡിക്കൽ കോളജ് സൂപ്രണ്ട് തള്ളി. വെള്ളിയാഴ്ച വൈകിട്ട് ഏഴരയ്ക്ക് ശേഷം അഞ്ച് മരണങ്ങൾ ഉണ്ടായെന്നും അതിൽ രണ്ടു പേർ ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്നവരാണെന്നും മൂന്നു പേർ അർബുദമടക്കമുള്ള രോഗങ്ങൾ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നെന്നും സൂപ്രണ്ട് പറഞ്ഞു. ഇവരിൽ 4 പേർ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷവും ഒരാൾ വ്യാഴാഴ്ചയും അഡ്മിറ്റായവരാണെന്നും സൂപ്രണ്ട് മാധ്യമങ്ങളോടു പറഞ്ഞു.
.
പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. വയനാട് കോട്ടപ്പടി സ്വദേശിനി നസീറ (44) പുക ശ്വസിച്ച് മരിച്ചതായാണ് ടി.സിദ്ദിഖ് എംഎൽഎ ആരോപിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഇവരെ ആശുപത്രിയിൽനിന്ന് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. നസീറ വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ ആളായിരുന്നെന്ന് ടി.സിദ്ദിഖ് പറഞ്ഞു. വ്യാഴാഴ്ചയാണ് ഇവരെ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. തീപിടിത്തമുണ്ടാകുമ്പോൾ ഇവരെ ബന്ധുക്കൾ എടുത്ത് പുറത്തേക്ക് ഓടിയതാണ്. ഇതിനെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ നേരിട്ട് തന്നോടു പറഞ്ഞു. ആശുപത്രിയിൽ എത്തി മൃതദേഹം കണ്ടിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.
.
അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി പുക ശാന്തമാക്കാനുള്ള തീവ്ര യത്നത്തിലാണ്. പഴയ കാഷ്വാലിറ്റി താത്കാലികമായി അത്യാഹിത വിഭാഗമായി സജ്ജമാക്കി.
.
പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്ടര്‍മാരും നഴ്‌സുമാരും സ്ഥിരീകരിക്കുന്നു. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്കാണ് രോഗികളെ മാറ്റിയത്.രോഗികളെ പുറത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. മെഡിക്കല്‍ കോളേജിലെത്തന്നെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റാനാണ് നിര്‍ദേശിച്ചത്. ഫയര്‍ഫോഴ്‌സും ഇലക്ട്രിക്കല്‍ വിഭാഗവും പോലീസും ഡോക്ടര്‍മാരും ചേര്‍ന്ന് സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെ്. ഫയര്‍ഫോഴ്‌സിന്റെ വിവിധ യൂണിറ്റുകള്‍ എത്തിയിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
.
രാത്രി മുതൽ അടുത്ത രണ്ടു ദിവസം അസുഖവുമായി എത്തുന്നവർക്കായി ബീച്ച് ആശുപത്രിയിലും കാഷ്വാലിറ്റി സേവനം സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാകും. പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് അന്വേഷണച്ചുമതല. അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തു. അപകടമുണ്ടായ ബ്ലോക്ക്‌ ആണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂ.
.

അതേസമയം സംഭവത്തിൽ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശിച്ചു. അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.

(സഹായങ്ങൾക്കായി വിളിക്കുക: 9188920765 – മെഡിക്കൽ കോളേജ് ഹെൽപ് ഡെസ്ക് നമ്പർ)

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!