അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിലേക്ക് വീണു; എട്ടുവയസുകാരന് ദാരുണാന്ത്യം
കാസര്‍കോട്: കാസര്‍കോട് വിദ്യാനഗറില്‍ മാതാവ് ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. പാടി ബെള്ളൂറടുക്ക സ്വദേശിയായ സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
.
കളിക്കുന്നതിനിടെ കുട്ടി കാല്‍വഴുതി കത്തിക്ക് മുകളില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. പലകയില്‍ ഘടിപ്പിക്കുന്ന പ്രത്യേകതരം കത്തി ഉപോഗിച്ചാണ് കാസര്‍കോട് ഭാഗത്ത് ചക്ക മുറിക്കാറുള്ളത്. ഈ കത്തിയിലേക്കാണ് കുട്ടി വീണത്. വീഴ്ചയില്‍ കുട്ടിയുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റു.
.
ഉടന്‍തന്നെ കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച ഹുസൈന് ഒരു ഇരട്ടസഹോദരന്‍ കൂടിയുണ്ട്. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്നുതന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും എന്നാണ് വിവരം.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.