മൈത്രി ജിദ്ദ കായികോത്സവത്തിന് വർണാഭമായ പരിസമാപ്തി

ജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ അംഗങ്ങൾക്കായി നടത്തി വരാറുള്ള കായിക ദിനം മൈത്രി സ്പോർട്സ് മീറ്റ് 2025 എന്ന ശീർഷകത്തിൽ വർണശബളമായ പരിപാടികളോടെ പരിസമാപ്തി കുറിച്ചു. ഇന്ത്യൻ ദേശീയ പതാകയിലെ 3 വർണ്ണങ്ങളെ (ഓറഞ്ച്, വൈറ്റ്, ഗ്രീൻ) പ്രതിനിധീകരിച്ച് മൊത്തം അംഗങ്ങങ്ങളെ 3 ഹൌസുകൾ ആക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. രണ്ടാഴ്ച നീണ്ടു നിന്ന ഇൻഡോർ മത്സരങ്ങളും 2025  ഏപ്രിൽ 18 വെള്ളിയാഴ്ച നടന്ന ഔട്ട്‌ ഡോർ മത്സരങ്ങളോടെയായിരുന്നു കായിക ദിനത്തിന്റെ തിരശീല വീണത്.
.

.
സമാപന ദിനം ത്രിവർണ ജേഴ്‌സി അണിഞ്ഞ അംഗങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് സമാരംഭിച്ചത്. മൈത്രി പ്രെസിഡൻറ് ഷരീഫ് അറക്കൽ അധ്യക്ഷത വഹിച്ച സമാപന ചടങ്ങ് മുൻ മലയാളം ന്യൂസ്‌ എഡിറ്ററും, സാഹിത്യകാരനുമായ മുസാഫിർ ഏലംകുളത് ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു, നവോദയ മുഖ്യ രക്ഷാധികാരി ഡോ.  ഷിബു തിരുവനന്തപുരം, മീഡിയ ഫോറം പ്രസിഡന്റ്‌ കബീർ കൊണ്ടോട്ടി, കെഎംസിസി നേതാവ് നാസർ വെളിയങ്കോട്, നോർക്ക  ലീഗൽ അഡ്വൈസർ അഡ്വക്കറ്റ് ഷംസുദ്ദിൻ, മുസ്തഫ മാസ്റ്റർ, പ്രവാസി സാഹിത്യകാരി റജിയ വീരാൻ, ജിദ്ദ കേരള എഞ്ചിനീയേഴ്‌സ് ഫോറം നേതാവ് ഇക്ബാൽ പോക്കുന്നു, മൈത്രി അംഗവും ജിദ്ദയുടെ ജനകീയ ഡോക്ടറുമായ വിനീത പിള്ള, സാമൂഹിക പ്രവർത്തകനായ വാസു എന്നിവർ സല്യൂട് സ്വീകരിച്ചു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മൈത്രി ജനറൽ സെക്രട്ടറി നവാസ് ബാവ തങ്ങൾ സ്വാഗതവും, ട്രെഷറർ കിരൺ കലാനി നന്ദിയും രേഖപ്പെടുത്തി.
.

.
വാശിയേറിയ കായിക മത്സരങ്ങളിൽ അബിൻരാജ് – റെജില സഹീർ നേതൃത്വം നൽകിയ ഗ്രീൻ ഹൌസ് കൂടുതൽ പോയിന്റ് നേടി ചാമ്പ്യൻമാരായി,  കള്ളിയത്ത് അബൂബക്കർ ഹാജി മെമ്മോറിയൽ എവർ റോളിങ് ട്രോഫി കരസ്ഥമാക്കി. സഹീർ മാഞ്ഞാലി-റംസീന സക്കീർ നേതൃത്വം നൽകിയ വൈറ്റ് ഹൗസും, ഉനൈസ് -ആയിഷ ഫവാസ് നേതൃത്വം നൽകിയ ഓറഞ്ച് ഹൗസും യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.
.
പ്രവാസ ജീവിതത്തിൽ നാല് ചുവരുകൾക്കുള്ളിൽ പുസ്തകത്തിലും മൊബൈലിലും ധ്യാനിച്ചിരിക്കുന്ന കുട്ടികൾക്ക് ഇത്തരം അവസരങ്ങൾ വളരെ പ്രയോജനം പ്രദാനം ചെയ്യുമെന്ന് ചടങ്ങിൽ സംസാരിച്ചവർ ഊന്നി പ്രതിപാദിച്ചു. മുതിർന്നവർക്കും ഇത്തരം മത്സരങ്ങൾ അവരുടെ മാനസിക സമ്മർദ്ദം കുറക്കാനും നാട്ടിൽ മറന്നു വെച്ച അഭിരുചികളെ വീണ്ടെടുക്കാൻ ഉള്ള അവസരങ്ങൾ സമ്മാനിക്കാനും ഉതകുമെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു. അംഗങ്ങളുടെ കലാ-കായിക കഴിവുകളെ എന്നും പ്രോത്സാഹിപ്പിക്കുന്ന മൈത്രി ജിദ്ദയെ ചടങ്ങിൽ സംസാരിച്ച എല്ലാവരും പ്രത്യേകം അഭിനന്ദിച്ചു.
.

.
മൈത്രി കൾച്ചറൽ  സെക്രട്ടറി നൂറുന്നീസ ബാവായുടെ ഏകോപനത്തിൽ നടത്തപ്പെട്ട കായികമേളയിൽ കുട്ടികൾക്ക് ഏർപ്പെടുത്തിയ ഉല്ലാസ് അടൂർ സ്മാരക വ്യക്തിഗത ചാമ്പ്യനുള്ള ട്രോഫി 25 പോയിന്റ് നേടിക്കൊണ്ട് ആർസു കാരപ്പഞ്ചേരി എന്ന കൊച്ചു മിടുക്കി, കരസ്തമാക്കി.

പുരുഷ വിഭാഗം കാരംസിൽ എ പി മുഹമ്മദ്‌ അഷ്‌റഫ്‌ സ്മാരക ചാമ്പ്യൻ ട്രോഫി സുൽഫികർ മാപ്പിള വീടും  സ്ത്രീകളുടെ വിഭാഗം കാരംസിൽ മുസ്തഫ കാട്ടീരി സ്മാരക ചാമ്പ്യൻ ട്രോഫി ആയിഷ ഫവാസും കരസ്ഥമാക്കി. അംഗങ്ങളുടെ പരിപൂർണ സഹകരണവും പങ്കാളിത്തവുമാണ് കായിക മേള വൻ വിജയമാക്കിയത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!