താമസകെട്ടിടത്തിൽ നിന്ന് വീണു; മലയാളി വിദ്യാർത്ഥിക്ക് യുഎഇയിൽ ദാരുണാന്ത്യം

അബുദാബി: യുഎഇയിലെ അബുദാബിയിൽ കെട്ടിടത്തിൽ നിന്നുവീണ് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം തോട്ടറ സ്വദേശി ബിനോയ് തോമസിന്റെയും എൽസി ബിനോയുടെയും മകൻ അലക്സ് ബിനോയ് ആണ് മരിച്ചത്. 17 വയസ്സായിരുന്നു. അബുദാബി ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയാണ്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് താഴെ വീണത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
.
അലക്സ് കെട്ടിടത്തിൽ നിന്നും വീണത് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. വാച്ച്മാൻ വിളിച്ചുപറയുമ്പോഴാണ് ബിനോയ് വിവരം അറിയുന്നത്. ​ഗുരുതരമായി പരിക്കേറ്റ അലക്സിനെ അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലക്സിന്റെ മാതാപിതാക്കൾ ദീർഘകാലമായി യുഎഇ പ്രവാസികളാണ്.
.
എൽസി ബിനോയ് അബുദാബിയിലെ ആശുപത്രിയിൽ നഴ്സാണ്. സഹോദരങ്ങൾ: ഡോ.രാഹുൽ ബിനോയ്, രോഹിത് ബിനോയ് (പോളണ്ട്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 3.30ന് തോട്ടറയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച്ചിൽ നടക്കും.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!