സൗദിയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു
ദമ്മാം: സൗദിയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു. കണ്ണൂര്‍ ചെക്കിക്കുളം മാണിയൂര്‍ പാറാല്‍ സ്വദേശി അബ്ബാസ് എ.പി (38) ആണ് മരിച്ചത്. ദമ്മാമിലെ താമസസ്ഥലത്ത് രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ എഴുനേൽക്കാത്തതിനെ തുടർന്ന് കൂടെയുളളവർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ച നിലയിൽ കെണ്ടെത്തിയത്. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
.
കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സൗദി റെഡ്ക്രസന്‍റ് വിഭാഗമെത്തി മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദമ്മാമില്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.