യുഎഇയിൽ കൈക്കുഞ്ഞുമായി കെട്ടിടത്തിന്‍റെ 17ാം നിലയിൽ നിന്ന് താഴേക്ക് ചാടി; 33 കാരിയായ ഇന്ത്യൻ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

ഷാർജ: യുഎഇയിൽ ഇന്ത്യക്കാരിയായ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ഷാർജയിലാണ് സംഭവം. ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ 17ാം നിലയിലെ ബാൽക്കണിയിൽ നിന്നുമാണ് ചാടിയത്. 33കാരിയായ യുവതി രണ്ട് വയസ്സ് മാത്രം പ്രായം വരുന്ന കുഞ്ഞുമായാണ് ചാടി മരിച്ചത്.
.
ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം നടന്നത്. ഇവർ ബാൽക്കണിയിൽ നിന്നും ചാടുമ്പോൾ അപ്പാർട്ട്മെന്റിലെ റൂമിൽ ഇവരുടെ ഭർത്താവ് ഉറങ്ങുന്നുണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു. യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും മരിക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.
.
സംഭവം നടന്നയുടനെ കണ്ടുനിന്നവരാണ് പോലീസ് ഓപറേഷൻസ് റൂമിൽ അറിയിച്ചത്. ഉടൻ പോലീസ് പട്രോളിങ് സംഘം, ബുഹൈറ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സിഐഡി ഉദ്യോ​ഗസ്ഥർ, ഫോറൻസിക് സംഘം, ആംബുലൻസ് തുടങ്ങിയ സംഘം സ്ഥലത്തെത്തുകയും അതിവേ​ഗം നടപടികളെടുക്കുകയും ചെയ്തു.
.
മൃതദേഹം ആദ്യം ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റുമോർട്ടം നടത്തുന്നതിനായി ഫോറൻസിക് ലാബോറട്ടറിയിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവം ആത്മഹത്യയാണെന്ന് സ്ഥരീകരിച്ചതായി പോലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!