സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തി: ജിദ്ദയിൽ രണ്ട് പ്രവാസികൾക്ക് വധശിക്ഷ നടപ്പാക്കി
ജിദ്ദ: സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ കേസിൽ ജിദ്ദയിൽ ഇന്ന് രണ്ട് പ്രവാസികൾക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാകിസ്ഥാൻ പൗരന്മാരായ അബു സർ മുഹമ്മദ് അമീർ ഖാൻ, അബ്ദുൾ റഹ്മാൻ ഹഖ് നവാസ് എന്നിവരെയാണ് ഹെറോയിൻ കടത്തിയ കേസിൽ ശിക്ഷിച്ചത്.
മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ഖുറാനിലെ സൂക്തങ്ങൾ ഉദ്ധരിച്ച് ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെയും അഴിമതിക്കാരെയും ദൈവം ഇഷ്ടപ്പെടുന്നില്ലെന്ന് ഓർമ്മിപ്പിച്ചു. ദൈവത്തോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയിൽ ദുഷ്ടത പ്രവർത്തിക്കുകയും ചെയ്യുന്നവർക്കുള്ള കഠിനമായ ശിക്ഷയെക്കുറിച്ചും പ്രസ്താവനയിൽ പറയുന്നു.
.
സുരക്ഷാ അധികാരികൾ രണ്ട് കുറ്റവാളികളെയും അറസ്റ്റ് ചെയ്യുകയും, അവർക്കെതിരെ കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി അവർക്കെതിരായ കുറ്റങ്ങൾ ശരിവയ്ക്കുകയും വിവേചനാധികാര ശിക്ഷയായി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീൽ കോടതിയും പിന്നീട് സുപ്രീം കോടതിയും ഈ വിധി ശരിവച്ചതിനെത്തുടർന്ന് രാജകീയ ഉത്തരവ് പ്രകാരം ഇന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു.
1446 ഹിജ്റയിലെ റബീഉൽ അവ്വൽ 18 ന് (2025 ഏപ്രിൽ 16 ന്) മക്ക മേഖലയിൽ വെച്ച് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനും, മയക്കുമരുന്ന് കടത്തുകാർക്കും വിതരണക്കാർക്കും നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷ നൽകുന്നതിനും സൗദി അറേബ്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം ഈ പ്രസ്താവനയിലൂടെ വ്യക്തമാക്കി. നിരപരാധികളുടെ ജീവൻ അപഹരിക്കുകയും, യുവജനങ്ങളെയും സമൂഹത്തെയും ദുഷിപ്പിക്കുകയും, അവരുടെ അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.