മലയാളി ഉംറ തീർഥാടകൻ മക്കയിൽ നിര്യാതനായി

മക്ക: ഉംറ നിർവഹിക്കാൻ എത്തിയ മലയാളി തീർഥാടകൻ മക്കയിൽ നിര്യാതനായി. തൃശ്ശൂർ വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാർ (81) ആണ് മരിച്ചത്. ഈ മാസം ഏഴിനാണ് ഇദ്ദേഹം ഉംറ നിർവഹിക്കാൻ സൗദിയിൽ എത്തിയത്. അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
.
കഴിഞ്ഞ വെള്ളിയാഴ്ച ഉംറ കർമങ്ങൾ പൂർത്തിയാക്കിയ ശേഷം മസ്ജിദുൽ ഹറമിൽ വെച്ച് സ്ട്രോക്ക് വന്നിരുന്നു. തുടർന്ന് മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നടന്ന് വരുന്നതനിടെ മരിക്കുകയായിരുന്നു.

ഭാര്യ: സുഹറ മക്കൾ:ഷെമീർ മുഹമ്മദ്( ഷാർജ),സജനി.

മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരുന്നതായി മക്കയിലുള്ള മകൻ ഷമീർ അറിയിച്ചു. ജിദ്ദ നവോദയയുടെ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!