സൗദിയിൽ ടാക്സി ഡ്രൈവർമാർക്ക് ഡ്രൈവിംഗ് കാർഡ് നിർബന്ധമാക്കി; പുതിയ നിയമം മെയ് 1 മുതൽ പ്രാബല്യത്തിൽ വരും

റിയാദ്: സൗദി അറേബ്യയിലുടനീളമുള്ള എല്ലാ ടാക്സി ഓപ്പറേറ്റർമാർക്കും ഡ്രൈവിംഗ് കാർഡ് നിർബന്ധമാക്കുന്നു. പുതിയ നിയമം മെയ് 1 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ടാക്സി, വാടക ബ്രോക്കർ, മാർഗ്ഗനിർദ്ദേശ പ്രവർത്തനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ പ്രകാരം, ടാക്സി അല്ലെങ്കിൽ പൊതു ഡ്രൈവറായി ജോലി ചെയ്യുന്നവർ സാധുവായ ഡ്രൈവിംഗ് ലൈസൻസിനൊപ്പം തങ്ങളുടെ യോഗ്യത തെളിയിക്കുന്ന ഡ്രൈവിംഗ് കാർഡ് കൈവശം വെക്കേണ്ടത് നിർബന്ധമാണ്.

ഈ നിയമം അനുസരിച്ച്, എല്ലാ ലൈസൻസുള്ള ടാക്സി സ്ഥാപനങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാർക്ക് ഡ്രൈവിംഗ് കാർഡ് നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.  സാധുവായ ഡ്രൈവിംഗ് ലൈസൻസിന് പുറമേ ഡ്രൈവിംഗ് കാർഡ് ഇല്ലാത്ത ഒരു ഡ്രൈവർക്കും ഈ മേഖലയിൽ ജോലി ചെയ്യാൻ അനുവാദമുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ, ടാക്സി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!