പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി യുവാവ് ബഹ്‌റൈൻ സന്ദ‍ർശനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി തെക്കെ കടവത്ത് മുഹമ്മദ് ഫായിസ് (22) ആണ് മരിച്ചത്. കുവൈത്തിൽ നിന്ന് ബിസിനസ് ആവശ്യാർഥം പിതാവിനൊപ്പം സന്ദർശന വിസയിൽ  സൗദിയിലേക്ക് പോകുന്ന വഴി ബഹ്റൈനിലെത്തിയതായിരുന്നു മുഹമ്മദ് ഫായിസ്.
.
താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് – ബഷീർ, മാതാവ് – ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ  സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!