യാത്രാ നടപടികൾ വേഗത്തിലാക്കും: സൗദിയിലെ കൂടുതൽ വിമാനത്താവളങ്ങൾ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നു
ജിദ്ദ: സൗദി അറേബ്യയിലെ കൂടുതൽ വിമാനത്താവളങ്ങൾ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, നിയോം ബേ വിമാനത്താവളം എന്നിവിടങ്ങളിൽ ഡിജിറ്റൽ സംവിധാനങ്ങൾ വിജയകരമായി നടപ്പിലാക്കിയതിനെ തുടർന്നാണ് കൂടുതൽ വിമാനത്താവളങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്.
.
യാത്രക്കാരുടെ ഡാറ്റ വേഗത്തിൽ ശേഖരിക്കുന്നതിനും മുഖം, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് യാത്രക്കാരുടെ തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ബയോമെട്രിക് സംവിധാനങ്ങളാണ് നടപ്പിലാക്കുന്നത്. യാത്രക്കാർക്ക് അവരുടെ യാത്രാ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്ന ഡിജിറ്റൽ ഗേറ്റുകളും സ്ഥാപിക്കും.
ഈ പദ്ധതിയുടെ ഭാഗമായി സൗദി എയർപോർട്ട്സ് ഹോൾഡിംഗ് കമ്പനി SITA യുമായി കരാറിലെത്തിയിട്ടുണ്ട്. ഇതിലൂടെ വിമാനത്താവളങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും കാര്യക്ഷമത വർദ്ധിപ്പിക്കാനും സാധിക്കും. സൗദി വിഷൻ 2030 ന്റെയും ദേശീയ വ്യോമയാന തന്ത്രത്തിന്റെയും ഭാഗമായി വിമാനത്താവള യാത്രാനുഭവം മെച്ചപ്പെടുത്താനാണ് ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നത്.
പ്രധാന മാറ്റങ്ങൾ:
- വിമാനത്താവള അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുക
- ശേഷി വർദ്ധിപ്പിക്കുക
- എയർ ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ നടപ്പിലാക്കുക
- പ്രവർത്തന പ്രക്രിയകളിൽ ഡിജിറ്റൽ പരിഹാരങ്ങൾ സ്വീകരിക്കുക
ഈ മാറ്റങ്ങളിലൂടെ സൗദി അറേബ്യൻ വിമാനത്താവളങ്ങൾ കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.