സൗദിയിലേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ചു; ഇന്ത്യക്കാരന് വധശിക്ഷ നടപ്പാക്കി
ദമ്മാം: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഇന്ന് ഒരു ഇന്ത്യൻ പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുഖ്ജീന്ദർ സിംഗ് എന്നയാളാണ് രാജ്യത്തേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ചതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ടത്.
സുരക്ഷാ അധികാരികൾ ഇയാളെ അറസ്റ്റ് ചെയ്യുകയും, നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് കേസ് കോടതിക്ക് കൈമാറുകയും, കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു. വധശിക്ഷയിൽ ഇളവ് തേടി പ്രതി നൽകിയ അപ്പീൽ തള്ളുകയും സുപ്രീം കോടതി വിധി ശരിവയ്ക്കുകയും ചെയ്തതോടെയാണ് ശിക്ഷ അന്തിമമായത്.
.
ഹിജ്റ 1446 ശവ്വാൽ 8 ന് (2025 ഏപ്രിൽ 6) ഞായറാഴ്ച കിഴക്കൻ പ്രവിശ്യയിൽ വെച്ച് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മയക്കുമരുന്നിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനും, മയക്കുമരുന്ന് കടത്തുകാർക്കും വിതരണക്കാർക്കും എതിരെ നിയമം അനുശാസിക്കുന്ന കഠിനമായ ശിക്ഷ നൽകുന്നതിനും സൗദി അറേബ്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗം നിരപരാധികളുടെ ജീവൻ അപഹരിക്കുകയും, യുവജനങ്ങളെയും സമൂഹത്തെയും ദുഷിപ്പിക്കുകയും, വ്യക്തികളുടെ അവകാശങ്ങളെ ലംഘിക്കുകയും ചെയ്യുന്നതിനാലാണ് ഇത്തരത്തിലുള്ള കఠിന നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നിയമപരമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.