ഗസ്സയിൽ ഉഗ്ര സ്ഫോടനം: മനുഷ്യ ശരീരങ്ങൾ വായുവിലുയർന്ന് ചിന്നിച്ചിതറുന്നു; ഭീതിത ദൃശ്യം സമൂഹമാധ്യമങ്ങളിൽ – വിഡിയോ

ഗസ്സ: ഇസ്രായേൽ നിലവിൽ ഗസ്സയിൽ നടത്തുന്ന ആക്രമണത്തിന്‍റെ രൂക്ഷത വ്യക്തമാക്കുന്നതെന്ന പേരിൽ ഹൃദയഭേദകമായ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മിസൈൽ ആക്രമണത്തിൽ ഗസ്സയിലെ മനുഷ്യർ വായുവിലേക്കുയർന്ന് ചിന്നിച്ചിതറുകയാണെന്നാണ് വീഡിയോ പങ്കുവെച്ചവർ വ്യക്തമാക്കുന്നത്.

വലിയ സ്ഫോടനവും സ്ഥലത്ത് കട്ടിയുള്ള പുക ഉയരുകയും അവശിഷ്ടങ്ങൾ ചിതറിത്തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഭീതിത ദൃശ്യം കാണുന്ന ഒരു സ്ത്രീയുടെ വേദനാജനകമായ നിലവിളിയും കേൾക്കാം.
.


.

ഈ വീഡിയോ ആഗോളതലത്തിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇസ്രായേൽ ഇപ്പോൾ നടത്തുന്ന ആക്രമണങ്ങളുടെ രൂക്ഷത എടുത്തുകാണിക്കുന്നതാണ് ദൃശ്യങ്ങളെന്ന് നെറ്റിസൺസ് വീഡിയോ പങ്കുവെച്ച് പറയുന്നു.
.
കൂടുതൽ സൂം ചെയ്ത് നോക്കുമ്പോൾ മനുഷ്യർ വായുവിൽ പറക്കുന്നത് കാണാനാകുമെന്നും ക്രിമിനോളജി മനുഷ്യരാശിക്ക് ഇതുവരെ അറിയാത്ത ഒരു തലത്തിലെത്തിയെന്നും ഗസ്സയിലെ സാമൂഹിക പ്രവർത്തകൻ മുഹമ്മദ് ഖാലിദ് എക്‌സിൽ എഴുതി. ലോകത്തിന്റെ മുഴുവൻ കൺമുന്നിലാണ് മുസ്‌ലിംകളുടെ മൃതദേഹങ്ങൾ ഇങ്ങനെ വായുവിൽ ചിന്നിച്ചതറുന്നതെന്നും അദ്ദേഹം പറ‍യുന്നു.
.


.
കഴിഞ്ഞ ദിവസം, ഗസ്സയിലെ സ്കൂ​ളി​ന് മു​ക​ളി​ൽ ഇ​സ്രാ​യേ​ൽ ബോം​ബി​ട്ടിരുന്നു. കു​ഞ്ഞു​ങ്ങ​ളും സ്ത്രീ​ക​ളു​മ​ട​ക്കം 27ല​ധി​കം പേ​രാണ് ഇവിടെ കൊ​ല്ല​പ്പെ​ട്ടത്.
.


.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!