പെരുന്നാൾ അമ്പിളി പിറന്നു; ഒമാൻ ഒഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാളെ (ഞായറാഴ്ച) ചെറിയ പെരുന്നാള്‍ – വിഡിയോ
റിയാദ്: റമദാൻ 29 പൂർത്തിയാക്കിയ ഇന്ന് (മാർച്ച് 29ന്) ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഒഴികെയുള്ള മുഴുൻ ഗൾഫ് രാജ്യങ്ങളിലും നാളെ മാർച്ച് 30ന് ഞായറാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കും.
സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
റമദാൻ 29 അവസാനിക്കുന്ന ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ സമിതികളുടെ മേൽനോട്ടത്തിൽ മാസപ്പിറവി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്ന് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുന്നതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഒരിടത്തും ശവ്വാൽ മാസപ്പിറ കാണാനാകില്ലെന്നായിരുന്നു ചില ജ്യോതിശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്. അതേ സമയം ചന്ദ്രന് പ്രകാശം കുറവായിരിക്കുമെന്നും നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമായിരിക്കുമെന്നും, എങ്കിലും ദൂരദർശിനികളുടെ സഹായത്തോടെ കാണാൻ കഴിഞ്ഞേക്കുമെന്നുമായിരുന്നു മറ്റു ചില ഗോളശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്.
.
بدء عملية ترائي #هلال_شوال في مرصد حوطة سدير #الإخبارية pic.twitter.com/yIAQVm9sh7
— قناة الإخبارية (@alekhbariyatv) March 29, 2025
.
എല്ലാ ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ്ഗാഹുകൾ ഒരുക്കുന്നുണ്ട്.
ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കായി സൗദി അറേബ്യയിലുടനീളം ഇരുപതിനായിരത്തിലധികം മസ്ജിദുകളും ഈദ്ഗാഹുകളും സജ്ജീകരിച്ചതായി ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു.
സൌദിയിൽ സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാണ് സൌദിയില പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നിർവഹിക്കേണ്ടത്. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചാണ് ഇക്കാര്യം നിർണയിച്ചതെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മഴ സാധ്യതയുളള പ്രദേശങ്ങളിൽ നിന്നും ഈദുഗാഹുൾ പള്ളികളിലേക്ക് മാറ്റണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
.
مراسل #الإخبارية من مرصد تمير: بدء الاستعدادات لرصد #هلال_شوال pic.twitter.com/YZjGGwItTe
— قناة الإخبارية (@alekhbariyatv) March 29, 2025
.
بدء تحري #هلال_شوال في مرصد #تبوك pic.twitter.com/0n3ZibXwMu
— العربية السعودية (@AlArabiya_KSA) March 29, 2025
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.