ആക്രമണസമയത്ത് യാസിർ ലഹരി ഉപയോഗിച്ചില്ല, കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഉച്ചക്കും ഭാര്യയുടെ വീട്ടിലെത്തി മടങ്ങി

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊന്ന യാസിർ ആക്രമണസമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ്, കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം യാസിറിലുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്വബോധത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം.
.
ഷിബിലയുടെ കൊലപാതകം ആസൂത്രിതമാണെന്ന് നാട്ടുകാരും പറഞ്ഞു. യാസിർ ഇന്നലെ ഉച്ചക്ക് ഷിബിലയുടെ വീട്ടിൽ എത്തി, ഷിബിലയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറിയിരുന്നു. തുടർന്ന് വൈകിട്ട് നോമ്പുതുറക്കുന്ന സമയത്ത് തിരിച്ചെത്തിയാണ് ആക്രമണം നടത്തിയത്. സാരമായി പരുക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാന്റെ നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റ മാതാവ് ഹസീനയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷിബിലയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കും.
.
മൂന്നു വയസ്സുകാരി മകൾ സെന്നുവിനു പെരുന്നാൾ വസ്ത്രവുമായി വരാമെന്നു പറഞ്ഞു പോയ യാസിർ പിന്നീട് ആയുധവുമായി എത്തിയാണ് ഭാര്യ ഷിബിലയെ വെട്ടിക്കൊന്നത്. 2020ൽ ഷിബിലയും യാസിറും വിവാഹിതരായ ശേഷം അടിവാരത്തെ വാടകവീട്ടിലായിരുന്നു താമസം. 3 മാസം മുൻപാണ് ഷിബില ഈങ്ങാപ്പുഴ കക്കാട്ടെ സ്വന്തം വീട്ടിലേക്കു വന്നത്. ലഹരിക്കടിമയായ യാസിറിന്റെ ആക്രമണമാണ് ഇതിനു കാരണമെന്നു പറയുന്നു. തിരിച്ചു ചെന്നില്ലെങ്കിൽ കൊല്ലുമെന്നു യാസിർ നേരത്തേ ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു.

ഇന്നലെ രാത്രി 7.10ന് കാറിലാണ് യാസിർ ഷിബിലയുടെ വീട്ടിലെത്തിയത്. തിരിച്ചുപോകാൻ പാകത്തിൽ കാർ നിർത്തിയാണ് വീട്ടിലേക്ക് യാസിർ കയറിയത്. തുടർന്ന് ഭാര്യയെ വെട്ടുകയായിരുന്നു. ഇതു തടയാൻ വന്നപ്പോഴാണ് ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ(48), മാതാവ് ഹസീന(44) എന്നിവർക്കും വെട്ടേറ്റത്. ഇതിൽ അബ്ദുറഹ്മാന്റെ പരുക്ക് ഗുരുതരമായി തുടരുകയാണ്.
.
ആംബുലൻസിൽ ആദ്യം സ്വകാര്യാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു. ഷിബില സംഭവസ്ഥലത്തു തന്നെ മരിച്ചതായി പറയുന്നു. ഷിബില–യാസിർ ദമ്പതികളുടെ കുടുംബ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരത്തിന് ഇന്നോ നാളെയോ മധ്യസ്ഥശ്രമം നടക്കാനിരിക്കെയാണ് കൊലപാതകം.
.
സംഭവം നടന്ന് 5 മണിക്കൂർ കൊണ്ടു പൊലീസ് യാസിറിനെ പിടികൂടി. മൊബൈൽ ഫോൺ ലൊക്കേഷൻ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്താണെന്നു കണ്ടെത്തി. പിന്നാലെ അവിടെ പരിശോധന ശക്തമാക്കി. യാസിർ കാർ ആശുപത്രി അത്യാഹിത വിഭാഗത്തിനു 50 മീറ്റർ അകലെ റോഡരികിൽ നിർത്തി പിൻസീറ്റിൽ കർട്ടൻ താഴ്ത്തി ഇരിക്കുകയായിരുന്നു. സംശയം തോന്നി പൊലീസ് ഷിബിലയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാറിനു സമീപം എത്തിച്ചു. കാറിനുള്ളിലുള്ളത് യാസിർ ആണെന്നു സ്ഥിരീകരിച്ചു. കാറിന്റെ ഡോർ പൊലീസ് ബലംപ്രയോഗിച്ചു തുറന്ന ശേഷമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

.
അതേസമയം, യാസിറിന്റെ ഭാഗത്തുനിന്നു ഭീഷണിയുണ്ടെന്ന് കഴിഞ്ഞ 28ന് ഷിബില പൊലീസിൽ പരാതി നൽകിയെങ്കിലും ഇതിൽ പൊലീസ് കാര്യമായ നടപടിയെടുത്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. യാസിർ ലഹരി ഉപയോഗിച്ച്‌ നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം പരാതിയിൽ ചൂണ്ടിക്കാട്ടിയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ യാസിർ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽനിന്ന് 2000 രൂപയ്ക്ക് ഇന്ധനം നിറച്ചശേഷം പണം നൽകാതെ കടന്നുകളഞ്ഞതായും പരാതിയുണ്ട്.
.
കഴിഞ്ഞ മാസം 18ന് ലഹരിയിൽ സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആഷിഖിന്റെ സുഹൃത്താണ് ഇന്നലെ ഭാര്യയെ വെട്ടിക്കൊന്ന യാസിർ എന്നു സൂചന. പൊലീസ് ഇതും അന്വേഷിക്കുന്നുണ്ട്. താമരശ്ശേരിയിലായിരുന്നു ആ കൊലപാതകവും. ഫെബ്രുവരി 18നാണ് അസുഖബാധിതയായി സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്ന കായിക്കൽ സുബൈദ(52) മകൻ ആഷിഖിന്റെ (25) വെട്ടേറ്റു മരിച്ചത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!