ഒരു മാസം മുമ്പ് നാട്ടിൽനിന്നെത്തിയ മലയാളി യുവാവ് സൗദിയിൽ വാഹനമിടിച്ച് മരിച്ചു
റിയാദ്: സൗദിയിൽ വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. മലപ്പുറം 55ാം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പായിരുന്നു ഇദ്ദേഹത്തിന് അപകടം സംഭവിച്ചത്.
.
റിയാദിലെ റിമാലിൽ ദമ്മാം ഹൈവേയുടെ സൈഡിൽ നിൽക്കുമ്പേൾ ബംഗ്ലാദേശി പൗരനോടിച്ച വാഹനം നിയന്ത്രണംവിട്ട് ആബിദിനെ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആബിദ് റിയാദ് എക്സിറ്റ് 14ലെ അല്‍ മുവാസാത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ഒരു മാസം മുമ്പാണ് ഇദ്ദേഹം ജോലി തേടി സൗദിയിലെത്തിയത്.
.
അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ അബൂബക്കറിൻ്റെയും ജമീലയുടേയും മകനാണ്. ഫാത്തിമത്ത് റിഷാദയാണ് ഭാര്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് അറിയിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.