റമദാൻ അമ്പിളി തെളിഞ്ഞു; ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും
എല്ലാ ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഉൾപ്പെടെ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും. ഇത്തവണ ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഒരുമിച്ചായിരിക്കും റമദാൻ വ്രതം ആരംഭിക്കുക.
എല്ലാ രാജ്യങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് മാസപ്പിറവി നിരീക്ഷിക്കാനായി ഒരുക്കിയിരുന്നത്. യുഎഇ ഇത്തവണ ഡ്രോണുകളും മാസപ്പിറവി നിരീക്ഷിക്കാനായി ഉപയോഗിച്ചു.
ഇന്ന് (വെള്ളിയാഴ്ച) മഗ്രിബ് മുതൽ തന്നെ രാജ്യത്ത് വിശുദ്ധ റമദാൻ മാസം ആചരിച്ച് തുടങ്ങും. ഇതിൻ്റെ ഭാഗമായി ഇന്ന് ഇശാ നമസ്കാരാന്തരം പള്ളികളിൽ തറാവീഹ് നമസ്കാരവും നടത്തപ്പെടുന്നതാണ്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.
മാസപ്പിറവി ദൃശ്യമായി; സൗദിയിൽ നാളെ (ശനിയാഴ്ച) റമദാൻ വ്രതാരംഭം