മലയാളി പ്രവാസി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: മലയാളി പ്രവാസി ജിദ്ദയിൽ മരിച്ചു. ഈസ്റ്റ് കോഡൂർ പരേരങ്ങാടി സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്. 57 വയസായിരുന്നു. താമസ സ്ഥലത്തുവെച്ച് ശ്വാസതടസം നേരിടുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിദ്ദയിലെ ഫൈസലിയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: മുനീറ. മക്കൾ: നിഷാന ഷെറിൻ, മബ്റൂക്ക്(ദുബൈ). മൃതദേഹം സുലൈമാനിയയിലെ ഈസ്റ്റ് ജിദ്ദ ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുവാനാണ് തീരുമാനമെന്ന് ഇതിനായി പ്രവർത്തിക്കുന്ന ജിദ്ദ കെഎംസിസി വെൽഫയർ വിങ് അറിയിച്ചു..
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.