സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതു അവധി, ഇത്തവണ മൂന്ന് ദിവസം അവധിക്ക് സാധ്യത
റിയാദ്: സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22 ശനിയാഴ്ച പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
.
ശനിയാഴ്ചയാണ് ഇത്തവണ സ്ഥാപക ദിനം വരുന്നത്. അന്ന് വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങൾക്ക് പകരം തൊട്ടടുത്ത ദിവസമായ ഞായറാഴ്ച അവധി ലഭിക്കാനിടയുണ്ട്. മുൻ വർഷങ്ങളിൽ പൊതു അവധി വാരാന്ത്യ അവധി ദിനങ്ങളിൽ വരുമ്പോൾ തൊട്ടടുത്ത ദിവസമോ, അല്ലെങ്കിൽ മറ്റൊരു ദിവസമോ അവധി നൽകാറായിരുന്നു പതിവ്. അതനുസരിച്ച് ഇത്തവണ ഫെബ്രുവരി 21 വെള്ളിാഴ്ച മുതൽ 23 ഞായറാഴ്ച വരെ അവധിലഭിക്കാനിടയുണ്ട്.
.
സൗദി അറേബ്യ എന്ന രാജ്യത്തിന്റെ തുടക്കത്തിന് മൂന്ന് നൂറ്റാണ്ടോളം പഴക്കമുണ്ട്. രാജ്യത്തിന്റെ തുടക്കത്തിന് കാരണമായ ആ ദിവസത്തിന്റെ ആഘോഷമാണ് ഓരോ വർഷവും ഫെബ്രുവരി 22ന് സ്ഥാപകദിനമായി ആഘോഷിക്കുന്നത്. 2023 മുതൽ എല്ലാ വർഷവും മാർച്ച് 11ന് ദേശീയ പതാക ദിനമായി ആചരിക്കാനും സൌദി ഭരണാധികാരി ഉത്തരവിട്ടിരുന്നു. അതനുസരിച്ച് അടുത്ത മാസം 11ന് രാജ്യം പതാകദിനമായും ആചരിക്കും.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.