ഭക്ഷണ സ്ഥാപനങ്ങൾക്കുള്ള പിഴ പരിഷ്കരിച്ചു; വിവിധ നിയമലംഘനങ്ങൾക്ക് 200 മുതൽ അര ലക്ഷം റിയാൽവരെ പിഴ
റിയാദ്: സൗദിയിൽ ഭക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും മുനിസിപ്പൽ ലൈസൻസ് നേടിയില്ലെങ്കിൽ 50,000 റിയാൽ വരെ വരെ പിഴ ചുമത്തുമെന്ന് ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയായി ഉയർത്തും. കൂടാതെ റസ്റ്റോറൻ്റുകൾ, കഫ്ത്തീരിയകൾ പോലുള്ള ഭക്ഷണശാലകളിലും മത്സ്യം, മാസം പോലുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും പൂച്ചകളോ നായ്ക്കളോ ഉണ്ടെങ്കിൽ 2,000 റിയാൽ പിഴ ചുമത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെയോ പക്ഷികളെയോ കശാപ്പ് ചെയ്യുന്നതിനും 2000 റിയാൽ പിഴ ചുമത്തും.
.
നിയമലംഘനങ്ങളുടെ വലിപ്പത്തിനും ആഘാതത്തിനും അനുസരിച്ചായിരിക്കും പിഴ ചുമത്തുക. ലംഘനങ്ങളുടെ പട്ടികയും അവക്കുള്ള പിഴകളും “ഇസ്തിത്‌ല” പ്ലാറ്റ്‌ഫോമിൽ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെയും ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായാണ് നടപടി.
.
ലൈസൻസ് കാലാവധി കഴിഞ്ഞതിന് ശേഷം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, ലൈസൻസുള്ളതിന് വിരുദ്ധമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും 5,000 റിയാൽ വരെ പിഴ ചുമത്തും. തെറ്റായ വിവരങ്ങൾ നൽകി ലൈസൻസ് നേടുന്നവർക്കും ഇതേ തുക തന്നെയാണ് പിഴ ചുമത്തുക.
.
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾകൊണ്ടോ മറ്റോ മുനിസിപാലിറ്റി അടച്ച് പൂട്ടിയ സ്ഥാപനം, അടച്ച് പൂട്ടൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വീണ്ടും തുറന്ന് പ്രവർത്തിച്ചാൽ 10,000 റിയാൽ വരെ പിഴ ചുമത്തും. പരിശോധനയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വസ്തുക്കൾ അനുമതിയില്ലാതെ നശിപ്പിക്കുകയോ പൂഴ്ത്തിവെക്കുകയോ ചെയ്താൽ 5,000 റിയാലും പിഴ ഈടാക്കും.
ശുചിത്വ ലംഘനങ്ങൾക്ക് 200 മുതൽ 4,000 റിയാൽ വരെയാണ് പിഴ. മലിനജലം ചോർന്നൊലിക്കുന്നതിനും സ്ഥാപനത്തിനുള്ളിൽ കവിഞ്ഞൊഴുകുന്നതിനും പരമാവധി പിഴ 4,000 വരെ ഈടാക്കും. കടയിലോ സ്ഥാപനത്തിലോ എലികൾ, പ്രാണികൾ, പൊതുജനാരോഗ്യ കീടങ്ങൾ എന്നിവയുടെ സാന്നിധ്യമോ അവയുടെ ലംഘനമോ ഉണ്ടായാൽ പരമാവധി 2,000 റിയാലും പിഴയൊടുക്കേണ്ടി വരും. ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ വൃത്തിയാക്കാത്തതിന് 1,000 റിയാലും, ആവശ്യത്തിന് ഉപയോഗിക്കാൻ വെള്ളം ലഭ്യമാക്കാതിരുന്നാലും, ഹോം ഡെലിവറിയുടെ ശുചിത്വം കുറവാണെങ്കിലും 1000 റിയാൽ തന്നെ പിഴയൊടുക്കേണ്ടിവരും.
.
പരിശോധനാ വ്യവസ്ഥ അനുസരിച്ച് ആവർത്തിച്ചുള്ള നിയമലംഘനത്തിന്റെ പിഴ ഇരട്ടിയാക്കുമെന്ന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ആദ്യത്തെ നിയമലംഘനം മുതൽ 24 മാസം കഴിയുന്നതുവരെ യഥാർത്ഥ പിഴ ഒരിക്കൽ മാത്രമേ ഇരട്ടിയാക്കാവൂ. ഗുരുതരമായ നിയമലംഘനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. നിയമലംഘനം ഗുരുതരമാണെങ്കിൽ ആദ്യ നിയമലംഘനത്തിന് 24 മാസത്തിനുള്ളിൽ യഥാർത്ഥ പിഴ നാല് മടങ്ങ് വരെ ഇരട്ടിയാക്കും. ഒന്നിലധികം ശാഖകളുള്ള സ്ഥാപനങ്ങളാണെങ്കിൽ മറ്റുള്ള ശാഖകളെ ബാധിക്കാതെ, ലംഘനം നടത്തുന്ന ശാഖയിൽ മാത്രമായിരിക്കും ലംഘനങ്ങൾ രേഖപ്പെടുത്തുക.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.