അവകാശികളെത്തിയില്ല, 30 വർഷത്തിലേറെ ദുബൈ പൊലീസിൽ സേവനമനുഷ്ഠിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കളെ തേടി മോർച്ചറിയിൽ

ദുബൈ: അവകാശികളെ തേടി ഒരു മലയാളിയുടെ മൃതദേഹം ദുബൈയിലെ ആശുപത്രി മോർച്ചറിയിൽ കഴിയുകയാണ്. തിരുവനന്തപുരം വെള്ളറട സ്വദേശി വിജയൻ മാത്യു തോമസിന്റെ (61) മൃതദേഹമാണ്​ ദിവസങ്ങളായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്​. കഴിഞ്ഞ ജനുവരി 30ന്​ മരിച്ചതാണിദ്ദേഹം. എന്നാൽ ഏറ്റെടുക്കാൻ ബന്ധക്കളാരും ഇത് വരെ എത്തിയിട്ടില്ല.

മുപ്പത് വർഷത്തിലേറെ ദുബൈ പൊലീസിൽ സേവനമനുഷ്ഠിച്ചയാളാണ് മരിച്ച വിജയൻ മാത്യൂ. 13 വർഷത്തിലേറെയായി ഇദ്ദേഹം നാട്ടിലേക്ക് പോയിട്ട്. അവകാശികളെത്തിയാൽ മാത്രമേ മൃതദേഹം വിട്ടുനൽകുകയുള്ളൂ. അതിനാൽ ബന്ധുക്കളെ തേടുകയാണ് ഇദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ.
.
ബന്ധുക്കളുമായി ബന്ധമുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഒരുമാസം മുമ്പ് ജോലിയിൽ നിന്ന് വിരമിച്ചിരുന്നു. തുടർന്ന് വിസ കാൻസൽ ചെയ്തെങ്കിലും നാട്ടിലേക്ക് മടങ്ങിയിരുന്നില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. ദുബൈ പൊലീസിലെ കുക്കായിരുന്നു 61 കാരനായ വിജയൻ മാത്യു തോമസ്. ബന്ധുക്കളെ സംബന്ധിച്ച്​ വിവരം ലഭിക്കുന്നവർ​ +971 55 294 5937 എന്ന നമ്പറിൽ അറിയിക്കണമെന്നും സഹപ്രവർത്തകർ ആവശ്യപ്പെട്ടു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!