ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് സൗദി മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസ നിർത്തിയതായി പ്രചരണം. നിജസ്ഥിതി അറിയാം
റിയാദ്: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് സൗദി അറേബ്യ മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസ നിർത്തിയതായി പ്രചരണം. സമൂഹമാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച പോസ്റ്റർ പ്രചരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള യാതൊറു അറിയിപ്പുകളും ജവാസാത്തിൽ നിന്നോ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നോ ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല.
.
സൗദി പ്രസ് ഏജൻസി (SPA), വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ വെബ്സൈറ്റുകളിൽ ഇത്തരമൊരു നിർത്തലാക്കൽ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ എംബസികളും ഇത്തരമൊരു മാറ്റത്തെക്കുറിച്ച് അറിയിച്ചിട്ടില്ല.
.
അതേ സമയം വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി മൾട്ടിപ്പിൽ എൻട്രി ഫാമിലി വിസിറ്റ് വിസക്ക് ഇന്ന് വൈകുന്നേരം അപേക്ഷ നൽകാൻ സാധിക്കുന്നില്ല. സിംഗിൾ എൻട്രി വിസിറ്റ് വിസക്കുള്ള അപേക്ഷ മാത്രമാണ് നൽകാൻ സാധിക്കുന്നത്. ഇത് സാങ്കേതിക പ്രശ്നമാണോ എന്നകാര്യം വ്യക്തമായിട്ടില്ല. ചില സമയങ്ങളിൽ ഇങ്ങിനെ സംഭവിക്കാറുണ്ട്. താൽക്കാലികമായി ഈ സേവനം നിറുത്തി വെച്ചതാണോ എന്നും വ്യക്തമല്ല. ഏതായിരുന്നാലും ഔദ്യോഗികമായി ഈ സേവനം നിറുത്തിവെക്കുന്നതായി യാതൊരു അറിയിപ്പു ഇത് വരെ വന്നിട്ടില്ല.
.
എത്യോപ്പ്യ, ജോർദാൻ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അൾജീരിയ, സുഡാൻ, ഇറാക്ക്, മൊറോക്കോ, യെമൻ, ഇന്തോനേഷ്യ, തുനീഷ്യ, ഈജിപ്ത് നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശികൾക്ക് ഒരു വർഷത്തേക്ക് അനുവദിച്ചിരുന്ന മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസ താൽക്കാലികമായി നിറുത്തിവെച്ചതായാണ് പോസ്റ്ററുകൾ പ്രചരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രചരിക്കുന്ന പോസ്റ്ററിലെ വിവരം കൃത്യമാണോ എന്നറിയാൻ പ്രവാസികൾ ട്രാവൽ ഏജൻസികളുമായും മാധ്യമ സ്ഥാപനങ്ങളുമായും ബന്ധപ്പെടുകയാണ്. ഇംഗ്ലീഷിൽ കൂടി പോസ്റ്റർ പ്രചരിക്കുന്നതിനാൽ മറ്റു രാജ്യങ്ങളിലുള്ളവരും ആശങ്കയിലാണ്.
.
നാട്ടിൽ വേനലവധിക്ക് സൌദിയിലേക്ക് വരാനിരിക്കുന്ന കുടുംബങ്ങൾ വ്യാജ വാർത്ത കണ്ട് ആശങ്കയറിയിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു അറിയിപ്പും ഇത് വരെ പുറത്തിറങ്ങിയിട്ടില്ല. ഒട്ടും വിശ്വാസ്യതയില്ലാത്ത ഒരു സ്ഥാപനത്തിൻ്റെ പേരിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. തിയതി പോലും രേഖപ്പെടുത്തിയിട്ടില്ലാത്തതാണ് പോസ്റ്റർ. ഒറ്റ നോട്ടത്തിൽ തന്നെ വ്യാജവാർത്തയാണെന്ന് വ്യക്തമാണ്. മാത്രവുമല്ല മാധ്യമങ്ങളിലൊന്നും ഇത്തരം വാർത്ത വന്നിട്ടുമില്ല. തെറ്റായ വാർത്തകളിൽ പ്രവാസികൾ ആശങ്കരാകേണ്ടതില്ല.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.