‘കുഞ്ഞിനെ കൊന്നത് ഉൾവിളി തോന്നിയതുകൊണ്ടെന്ന് പ്രതി’; പൂജാരി കസ്റ്റഡിയിൽ, ശ്രീതുവിനെല്ലാമറിയാമെന്ന് നാട്ടുകാർ

തിരുവനന്തപുരം: ബാലരാമപുരത്ത് പിഞ്ചു കുഞ്ഞിനെ കിണറിൽ എറിഞ്ഞ് കൊന്ന സംഭവത്തിൽ പ്രതി ഹരികുമാറിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ പ്രതിയെ ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമ്പോൾ പ്രതി മാനസികമായി ചില പ്രശ്നങ്ങൾ പ്രകടിപ്പികുന്നുണ്ടായിരുന്നെന്നും പറയുന്ന കാര്യങ്ങളിൽ സ്ഥിരതയില്ലെന്നും പൊലീസ് പറഞ്ഞു.. ഹരികുമാർ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് കുടുംബം സ്ഥിരീകരിച്ചു. എന്നാൽ, ഹരികുമാർ പ്രതിയാണെന്ന കാര്യത്തിൽ സംശയമില്ലെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പറയാനായിട്ടില്ലെന്നും എസ്പി സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി പലതും മാറ്റിപ്പറയുകയാണ്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും റൂറല്‍ എസ്.പി കെ.എസ് സുദര്‍ശന്‍ പറഞ്ഞു.
.
അതേസമയം, കുഞ്ഞിനെ കൊന്നതു എന്തിനെന്നുള്ള ചോദ്യങ്ങളിൽ മൊഴി മാറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണ് പ്രതി. സഹോദരിയോടുള്ള വിരോധം കൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നും അതല്ല, കൊല്ലാൻ തോന്നിയത് കൊണ്ടാണ് കൊന്നതെന്നുമാണ് ഹരികുമാർ പോലീസിനോട് പറയുന്നത്. പ്രതിയെ പിടികൂടി മണിക്കൂറുകൾ കഴിഞ്ഞിട്ടും കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കാനാവാതെ വലയുകയാണ് പൊലീസ്.
.
കരിക്കകം സ്വദേശിയായ പൂജാരി ശംഖുമുഖം ദേവീദാസനെ കസ്റ്റഡിയിലെടുത്തത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണെന്നും പൊലീസ് വ്യക്തമാക്കി.. 36 ലക്ഷം തട്ടിയെന്ന് ഉന്നയിച്ച് കുട്ടിയുടെ അമ്മ രണ്ടാഴ്ചക്ക് മുമ്പ് ജ്യോത്സ്യനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ, അക്കാര്യം ജ്യോത്സ്യൻ സമ്മതിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ജ്യോത്സൻ്റെ വീട്ടിൽ ഹരികുമാർ ജോലി ചെയ്തിട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
.
കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുകയാണ്. അന്ധവിശ്വാസവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടില്ല. ജ്യോതിഷിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ജ്യോതിഷിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസില്‍ നിരവധി കാര്യങ്ങള്‍ ഇനിയും അന്വേഷിക്കാനുണ്ട്. അത് പൂര്‍ത്തിയാവുന്നതിന് മുന്‍പ് കേസുമായി ബന്ധപ്പെട്ട് നിഗമനത്തിലേക്ക് എത്താന്‍ സാധിക്കില്ല. തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും എസ്.പി പ്രതികരിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഇളയകുഞ്ഞിനെ കാണാനില്ലെന്ന് അമ്മ ശ്രീതുവാണ് അയല്‍ക്കാരെ അറിയിച്ചത്. നാട്ടുകാരും പോലീസും ചേര്‍ന്ന് ഏറെ നേരം നടത്തിയ തിരച്ചിലിലാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിന്റെ അമ്മാവനും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വെളുപ്പിന് അഞ്ച് മണിയോടെ കുഞ്ഞിനെയെടുത്ത് കിണറ്റിലെറിയുകയായിരുന്നുവെന്ന് ഹരികുമാര്‍ പോലീസിനോട് സമ്മതിച്ചു. കുഞ്ഞിനെ തിരയാനും ഹരികുമാര്‍ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ചേര്‍ന്നിരുന്നു.
.
കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീതുവിന് വിവരങ്ങള്‍ അറിയാമെന്ന് നാട്ടുകാര്‍ സംശയിക്കുന്നുണ്ട്. തനിക്കൊപ്പം കുഞ്ഞ് ഉറങ്ങിക്കിടക്കുകയായിരുന്നു എന്നാണ് ശ്രീതു അയല്‍വാസികളോടു പറഞ്ഞത്. പിന്നാലെ കുഞ്ഞിനായി തിരച്ചില്‍ നടക്കുമ്പോഴും ശ്രീതു നിസ്സംഗയായി ഇരിക്കുകയായിരുന്നുവെന്ന് സ്ഥലവാസികള്‍ പറഞ്ഞു. അതു സംശയമുണ്ടാക്കുകയും ചെയ്തു. സംഭവസമയം അമ്മ ശ്രീതു, അച്ഛന്‍ ശ്രീജിത്ത്, മൂത്തകുട്ടി പൂര്‍ണേന്ദു (ഏഴ് വയസ്സ്), അമ്മാവന്‍ ഹരികുമാര്‍, അമ്മൂമ്മ ശ്രീകല എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

മൃതദേഹം കിണറ്റില്‍നിന്നു പുറത്തെടുത്തപ്പോഴും ശ്രീതുവും സഹോദരന്‍ ഹരികുമാറും വലിയ ദുഃഖം പ്രകടിപ്പിച്ചതുമില്ല. ഇതോടെ സംശയംതോന്നിയ പോലീസ് വീട്ടുകാരെയെല്ലാം സ്റ്റേഷനിലേക്കു കൊണ്ടുപോയി. വീടിനുള്ളില്‍ വസ്ത്രങ്ങള്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിച്ചു. ചോദ്യംചെയ്യലില്‍ ഓരോരുത്തരും പറഞ്ഞ കാര്യങ്ങള്‍ പരസ്പരം പൊരുത്തപ്പെട്ടില്ല. അതിനിടെയാണ് ഹരികുമാര്‍ കുറ്റസമ്മതം നടത്തിയത്. കൊലപാതകം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ഏറെയുണ്ടെങ്കിലും എന്തിനാണ് ദാരുണകൃത്യം നടത്തിയതെന്ന് സംബന്ധിച്ച് വ്യക്തത പോലീസിന് ലഭിച്ചിട്ടില്ല. തെളിവുകളുടെ അഭാവമാണ് പോലീസിനെ കുഴക്കുന്നത്.
.
കരിക്കകം സ്വദേശിയായ ജ്യോതിഷിയുമായി ബന്ധപ്പെട്ടും കേസ് അന്വേഷണം നീങ്ങുന്നുണ്ട്. ദേവീദാസന്‍ എന്ന് വിളിക്കുന്ന പ്രദീപ് എന്ന പൂജാരിയെയാണ് പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ദേവേന്ദു കൊലപാതകത്തില്‍ ആഭിചാരക്രിയയുടെ സാധ്യതയുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് ചോദ്യം ചെയ്യല്‍. ദേവീദാസന്‍ എന്നയാള്‍ ശ്രീതുവില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് വിവരം. ശ്രീതുവിന്റെ ആത്മീയ ഗുരുവാണ് ദേവീദാസന്‍. ഇയാള്‍ ഓണ്‍ലൈനായി പൂജ സംബന്ധിതനായ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും വിവരമുണ്ട്. കേസില്‍ പ്രതിയായ ഹരികുമാര്‍ ദേവീദാസന്റെ സഹായിയായി ഒരാഴ്ചയോളം നിന്നിരുന്നു. എന്നാല്‍ ഹരികുമാറിന്റെ ചില പ്രവര്‍ത്തികളില്‍ പന്തികേട് തോന്നിയ ദേവീദാസന്‍ ഹരികുമാറിനെ പറഞ്ഞുവിടുകയായിരുന്നു. ശ്രീതു വഴിയാണ് ഹരികുമാര്‍ ദേവീദാസന്റെ അടുത്ത് ജോലിക്കെത്തിയതെന്നാണ് വിവരം.
.
ശ്രീതുവിന്റെ കുടുംബം നിരന്തരം പ്രദീപ് എന്ന ജ്യോതിഷിയെ കാണാനെത്തിയിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജ്യോതിഷ ഉപദേശം തേടാനായി ഈ ജ്യോതിഷിയെ കാണാറുണ്ടായിരുന്നു. ഈ ഗതിയിലേക്കും പോലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം ശ്രീതുവിന് കൊലപാതകം സംബന്ധിച്ച് എല്ലാ വിവരങ്ങളും അറിയാമെന്നാണ് അയല്‍ക്കാര്‍ പറഞ്ഞത്. ശ്രീതുവിന് മാത്രമല്ല, കുടുംബത്തിന് പല വിവരങ്ങളുമറിയാം. നാട്ടുകാര്‍ക്ക് മുന്നില്‍ അവർ പലതും അഭിനയിക്കുകയാണെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!