രണ്ടുവയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: വീട്ടുകാരുടെ മൊഴികളിൽ വൈരുദ്ധ്യം, അടിമുടി ദുരൂഹത, മാതാപിതാക്കൾ കസ്റ്റ‍ഡിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കുഞ്ഞിനെ കൊന്നതാണെന്ന പ്രാഥമിക നിഗമനത്തിലാണു പൊലീസ്. മരിച്ച കുഞ്ഞിന്റെ അമ്മ ശ്രീതു ഇന്നലെ ബാലരാമപുരം പൊലീസ് സ്‌റ്റേഷനിലെത്തി 30 ലക്ഷം രൂപ കാണാനില്ലെന്നു പരാതി നല്‍കിയിരുന്നു. എന്നാല്‍ വാക്കാലുള്ള പരാതിയില്‍ വ്യക്തതക്കുറവ് ഉണ്ടായിരുന്നതിനാല്‍ എഴുതി തയാറാക്കിയ പരാതി നല്‍കാന്‍ പറഞ്ഞു പൊലീസ് തിരിച്ചയയ്ക്കുകയായിരുന്നു.
.
കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ, അച്ഛന്‍, അമ്മയുടെ സഹോദരന്‍ ഹരികുമാര്‍, മുത്തശി എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സ്വകാര്യ ദേവസ്വത്തില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് ശ്രീതു. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിൽ കയറുകൾ കുരുക്കിയ നിലയിൽ കണ്ടെത്തിയത് ആത്മഹത്യാ ശ്രമത്തിന്റെ സൂചനയെന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാൽ വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പൊലീസ് കൂട്ട ആത്മഹത്യ നീക്കത്തിൻ്റെ സാധ്യത തള്ളിയിരിക്കുന്നത്.

.
കഴിഞ്ഞ ദിവസം രാത്രി കുട്ടി സഹോദരന്റെ മുറിയിലായിരുന്നുവെന്നാണ് അമ്മ പറയുന്നത്. പുലര്‍ച്ചെ അഞ്ചു മണിക്കുശേഷം കുഞ്ഞിന്റെ കരച്ചില്‍ കേട്ടിരുന്നു. കരച്ചില്‍ കേട്ടു നോക്കിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്നും അമ്മ പറഞ്ഞു. അതേസമയം, കുട്ടി കിടന്നത് മാതാപിതാക്കളുടെ ഒപ്പമാണെന്നാണ് പൊലീസ് കരുതുന്നത്. സഹോദരന്റെ മുറിയിലെ കട്ടില്‍ കത്തിയ നിലയിലാണെന്നാണു പൊലീസ് പറയുന്നത്. പുലര്‍ച്ചെ എന്തു സംഭവിച്ചുവെന്നതിന്റെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ഇന്നലെ രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
.

കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. അമ്മയുടെ സഹോദരന് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പോലീസ് പറയുന്നത്. മൂന്ന് പേരെയും വേവ്വേറെ ഇരുത്തി ചോദ്യംചെയ്തപ്പോൾ മൊഴിയിൽ വലിയ വൈരുദ്ധ്യമുണ്ട്. കുടുംബത്തിനുള്ളിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഈ വീട്ടിൽ രാവിലെ തീപ്പിടിത്തവുമുണ്ടായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ സഹോദരന്റെ മുറിയിൽ തീപ്പിടിത്തമുണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്. അതിനുശേഷം കുഞ്ഞിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

 

Share
error: Content is protected !!