വേലി ചാടിക്കടന്ന് മലയിലൊളിച്ചു, കടുവയെപ്പോൽ കരുത്തനെന്ന് സ്വയം വിശ്വസിച്ചു; ‘ഒളിവിൽ കഴിയവെ കാട്ടാനയുടെ മുന്നില്‍പെട്ടു, ഡ്രോണ്‍ വരുമ്പോള്‍ മരങ്ങളുടെ താഴെ ഒളിച്ചു’; കൊല്ലാനുള്ളവരുടെ പട്ടികയില്‍ പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ മൂന്ന് പേർകൂടി
പാലക്കാട്: ഒളിവില്‍ കഴിയവേ താന്‍ കാട്ടാനയ്ക്ക് മുന്നില്‍ പെട്ടെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. കാട്ടാനയുടെ നേരെ മുന്നില്‍ താന്‍ എത്തിയെങ്കിലും ആന ആക്രമിച്ചില്ലെന്നും ചെന്താമര പറഞ്ഞു.മലയ്ക്ക് മുകളില്‍ പൊലീസ് ഡ്രോണ്‍ പരിശോധന നടത്തിയത് താന്‍ കണ്ടു. ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പല തവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും ചെന്താമര പറഞ്ഞു.
.
വിഷക്കുപ്പിയിലെ പകുതി വിഷം താന്‍ കഴിച്ചെന്നാണ് ചെന്താമര ആദ്യം പോലീസിനോട് പറഞ്ഞത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. വൈദ്യപരിശോധനയില്‍ ഇയാള്‍ വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായതായി എസ്.പി പറഞഞു. കടുവയെ പോലെ കരുത്തനാണെന്നാണ് ഇയാള്‍ സ്വയം വിശ്വസിച്ചിരുന്നത്. അതിനാല്‍ തന്നെ മറ്റുള്ളവരെല്ലാം തന്നേക്കാള്‍ താഴെയാണെന്ന് ഇയാള്‍ കരുതിയിരുന്നതായും എസ്.പി പറഞ്ഞു. പ്രതിയെ പുറത്തു വിടാതിരിക്കാന്‍ വേണ്ട നടപടി പൊലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി പറഞ്ഞു. മന്ത്രവാദികളെ കണ്ടിട്ടില്ലെന്ന് ചെന്താമര മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസ് അത് വിശ്വസിച്ചിട്ടില്ല.
.
.
അതേ സമയം സുധാകരനെയും ലക്ഷ്മിയെയും കൂടാതെ മൂന്ന് പേരെയും കൂടി താന്‍ കൊല്ലാന്‍ ലക്ഷ്യമിട്ടതായി ചെന്താമര പൊലീസിനോട് പറഞ്ഞതായി വിവരമുണ്ട്. തന്നെ പിരിഞ്ഞുപോയ ഭാര്യ, ഒരു പൊലീസ് ഉദ്യോഗസ്ഥന്, ഒരു അയല്‍വാസി എന്നിവരെ കൊലപ്പെടുത്താനാണ് ചെന്താമര തീരുമാനിച്ചിരുന്നത്.
പൊലീസ് ഉദ്യോഗസ്ഥനെന്ന് ചെന്താമര പറയുന്നത് ഇയാളുടെ മരുമകനാണെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പുഷ്പ എന്ന അയല്‍വാസിയെയും ചെന്താമര ലക്ഷ്യമിട്ടിരുന്നു. നെന്മാറയിലെ അരുംകൊലയ്ക്ക് ചെന്താമരയെ നയിച്ചത് അന്ധവിശ്വാസമെന്ന് പുഷ്പ പറഞ്ഞിരുന്നു. ചെന്താമര അന്ധവിശ്വാസിയാണ്. മന്ത്രവാദി പറഞ്ഞത് കേട്ടാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ ചെന്താമര കൊലപ്പെടുത്തിയത്. തൃശ്ശൂരിലുളള ഒരു മന്ത്രവാദിയെ അന്ന് അയാള്‍ പോയി കണ്ടു. ചെന്താമരയുടെ ഭാര്യ വീട്ടില്‍ നിന്ന് പോകാന്‍ കാരണം ധാരാളം മുടിയുള്ളവരാണെന്ന് മന്ത്രവാദി ഇയാളോട് പറഞ്ഞു. തുടര്‍ന്നാണ് ചെന്താമര, സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതെന്നും പുഷ്പ വെളിപ്പെടുത്തിയിരുന്നു.
ഭാര്യ വീടുവിട്ട് ഇറങ്ങാന്‍ കാരണം ഭാര്യയുടെ സുഹൃത്തുക്കളായ താനും സജിതയുമാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. സജിതയെ കൊന്നതിന് ശേഷം തനിക്ക് അമാനുഷിക ശക്തി ലഭിച്ചതായി ചെന്താമര വിശ്വസിച്ചുവെന്നും പുഷ്പ പറഞ്ഞു. സജിതയുടെ കൊലപാതകത്തിന് ശേഷം അയാളുടെ മാമന്റെ അടുത്ത് പോയി തനിക്ക് വലിയ ശക്തി ലഭിച്ചിട്ടുണ്ടെന്ന് ചെന്താമര അവകാശപ്പെട്ടു. ചെന്താമരയുടെ ശരീരം മുഴുവന്‍ ഏലസ്സുകളും ചരടുകളും കെട്ടിയിട്ടുണ്ട്. അയല്‍വാസികള്‍ കൂടോത്രം ചെയ്തിട്ടാണ് ഭാര്യ പോയതെന്നും അഞ്ചു പേരെ കൊല്ലുമെന്നും ഇയാള്‍ പറഞ്ഞതായി പുഷ്പ പറഞ്ഞു.
മുമ്പ് കൊടുവാള് കൊണ്ട് ഭാര്യയെ ചെന്താമര വെട്ടിയിരുന്നു. അതിന് ശേഷമാണ് അയാളുടെ ഭാര്യ വീട്ടില്‍ നിന്നും പോയത്. ഇക്കാര്യങ്ങളൊക്കെ അന്ന് പൊലീസിന് മൊഴിയായി ലഭിച്ചിട്ടുണ്ടെന്നും ചെന്താമരയുടെ അയല്‍വാസിയായ പുഷ്പ വ്യക്തമാക്കി.
.
.
കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ഇന്നലെ ചെന്താമര പിടിയിലാകുന്നത്. വൈകുന്നേരം മാട്ടായിയിൽ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ചെന്താമരക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്താമര പിടിയിലായത്.
.
പ്രതിയെ ബുധനാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും ഇന്നു തന്നെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കുമെന്നും പാലക്കാട് എസ്.പി അജിത്ത് കുമാര്‍ ഐ.പി.എസ് മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതിയെ പ്രാഥമികമായി ചോദ്യം ചെയ്തു. ഇരട്ടക്കൊലയ്ക്കു ശേഷം ഇയാള്‍ വീടിനു പിന്നിലെ വേലി ചാടിക്കടന്ന് സമീപത്തുള്ള മലയില്‍ ഒളിക്കുകയായിരുന്നു. ഒന്നര ദിവസത്തോളം ഇവിടെ തന്നെ കഴിഞ്ഞു. ആ ഭാഗത്തെല്ലാം പോലീസ് പരിശോധന നടത്തിയിരുന്നു.
.
ഒളിച്ചിരുന്ന വനപ്രദേശം കൃത്യമായി അറിയാവുന്നയാളായിരുന്നു ചെന്താമര. അതിനാല്‍ തന്നെ പോലീസിന്റെ തിരച്ചിലും മറ്റ് നീക്കങ്ങളും ഇയാള്‍ നിരീക്ഷിച്ചിരുന്നുവെന്നും എസ്.പി വ്യക്തമാക്കി. ഒന്നര ദിവസത്തോളം ഭക്ഷണം കഴിക്കാതിരുന്നതോടെയാണ് ഇയാള്‍ മലയിറങ്ങിയത്. തിരികെ വീട്ടിലേക്കുവരുന്ന വഴി സമീപത്തെ പാടത്തുവെച്ചാണ് രാത്രി പത്തരയോടെ പോലീസ് ഇയാളെ പിടികൂടുന്നത്. പിടിച്ച ശേഷം രാത്രി തന്നെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയെന്നും എസ്.പി പറഞ്ഞു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.