സൗദിയിൽ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മലയാളി ഉൾപ്പെടെ 15 മരണം, 11 പേർക്ക് പരിക്ക്

സൗദിയിലെ ജീസാനിൽ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ട് ഒരു മലയാളിയുൾപ്പെടെ പതിനഞ്ച് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള (31) ആണ് മരിച്ച മലയാളി. മരിച്ചവരിൽ ഒൻപത് പേർ ഇന്ത്യക്കാരും, മൂന്ന് പേർ നേപ്പാൾ സ്വദേശികളും മറ്റു മൂന്ന് പേർ ഘാന സ്വദേശികളുമാണ്. (ചിത്രത്തിൽ മലയാളി വിഷ്ണു, ബീഹാർ സ്വദേശി മുഹതസിം റസാ,  ആന്ധ്ര സ്വദേശി രമേശ്‌ കപ്പേലി, ബിഹാർ സ്വദേശി താരിഖ് ആലം എന്നിവർ)

ജിസാനിലെ അരാംകോ റിഫൈനിറി റോഡിൽവെച്ചാണ് അപകടമുണ്ടായത്. 26 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന മിനിബസിലേക്ക് ട്രൈലർ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ പതിനൊന്നു പേർ ഗുരുതരാവസ്ഥയിലെന്നാണ് അറിയുന്നത്. ഇവരിൽ മലയാളികളോ ഇന്ത്യക്കാരോ ഉണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല. ജിസാൻ, അബഹ ആശുപത്രികളിൽ ചികിത്സയിലാണ് പരിക്കേറ്റവർ.
.

.

വ്യവസായ നഗരിയായ ജുബൈലിൽ പ്രവർത്തിക്കുന്ന  ACIC കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടവർ. ജിസാനിലാണ് ഇവർ താമസിക്കുന്ന ക്യാമ്പ്. ക്യാമ്പിൽ നിന്നും ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!