‘അന്ന് അമ്മയെ കൊന്നു, ഇന്ന് അച്ഛനും മുത്തശ്ശിയും; ഇനി എന്നെ കൂടി കൊല്ലട്ടെ’, പൊട്ടികരഞ്ഞ് സുധാകരൻ്റെ മകൾ; പ്രതിയുടെ വീട്ടിൽ നിന്ന് വിഷക്കുപ്പിയും കൊലക്കുപയോഗിച്ച കൊടുവാളും കണ്ടെത്തി

പാലക്കാട്: പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ചെന്താമര കുടുംബത്തെ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില. കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഒരു മാസം മുൻപേ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ പൊലീസ് ഇതു നിസാരമായാണ് എടുത്തിരുന്നതെന്നും അഖില ആരോപിച്ചു. അമ്മയെയും അച്ഛനെയും അച്ചമ്മയെയും നഷ്ടപ്പെട്ട തനിക്ക് ഇനി ആരുണ്ടെന്ന് ചോദിച്ച അഖില ചെന്താമര തന്നെ കൂടി കൊലപ്പെടുത്തണമെന്നു പറഞ്ഞ് പൊട്ടികരഞ്ഞു.
.
ചെന്താമര ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വീട്ടിലേക്ക് വരാന്‍ പേടിയാണെന്നും പറഞ്ഞിട്ടും പോലീസ് ഗൗനിച്ചില്ലെന്നും അഖില പറയുന്നു. ആ പേടി കാരണം വീട്ടിലേക്ക് വന്നിരുന്നില്ല, അല്ലെങ്കില്‍ താനും ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്നും
.
‘‘ചെന്താമര തങ്ങളെ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നു, അയാളുടെ സ്വഭാവം അങ്ങനെയാണ്. അയാൾ എന്തെങ്കിലും കള്ളം പറഞ്ഞു എന്നു വിചാരിച്ച് വെറുതെ വിടുകയാണോ പൊലീസ് വേണ്ടത്. ഞാൻ ഇനി ഒന്നും ചെയ്യില്ല എന്നൊക്കെയാണ് പൊലീസിനോട് അയാൾ പറഞ്ഞത്. അതും വിശ്വസിച്ച് പൊലീസ് അയാളെ വിട്ടയച്ചു. എന്റെ അച്ഛനും അച്ചമ്മയും ആണ് പോയത്. ഇനി എനിയ്ക്ക് ആരാണ് ഉള്ളത്. അയാളുടെ ഭാര്യ പിണങ്ങി പോയതിന് ഞങ്ങളുടെ അടുത്താണോ തീർക്കുന്നത്. ഭീഷണിപ്പെടുത്തുന്നു എന്നു കാണിച്ച് ഡിസംബർ 29നാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷിക്കാം അന്വേഷിക്കാം എന്ന് പൊലീസ് പറഞ്ഞു. എന്താണ് പൊലീസ് അന്വേഷിച്ചത്. പരാതി അന്വേഷിക്കാ‍ൻ രണ്ട് പൊലീസുകാർ വന്നിരുന്നു. അവരോട് അയാൾ വസ്ത്രം എല്ലാം എടുക്കണോ എന്നു തമാശയിൽ ചോദിച്ചു. അയാൾ എന്താ ടൂർ പോയി കളിയ്ക്കുകയാണോ ജയിലിൽ. ഇനിയും അയാളെ ജയിലിലേക്ക് കയറ്റാനല്ലെ കൊണ്ടുപോകുന്നത്. ഒരു കാര്യം ചെയ്യട്ടെ, എന്നെയും കൂടി കൊന്നിട്ടു പോകാൻ പറ.’’ – അഖില മാധ്യമങ്ങൾക്കു മുന്നിൽ കരഞ്ഞുകൊണ്ട് പറഞ്ഞു.
.
ഭാര്യ പിണങ്ങിപ്പോയതിനു കാരണം അയല്‍ക്കാരാണെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇതേ വൈരാഗ്യത്തിന്റെ പുറത്താണ് 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. ചെന്താമര ആക്രമിക്കുമെന്ന ഭീതിയിലാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. രണ്ടു മാസം മുമ്പാണ് പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയത്. ചെന്താമര മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ പറയുന്നു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാറില്ലെന്നും മാറിത്താമസിക്കുകയായിരുന്നു എന്നും അഖില പറയുന്നു.
.
അതേസമയം കേസിലെ പ്രതി ചെന്താമരയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.  പ്രതി നെല്ലിയാമ്പതി മലനിരയിലേക്ക് കയറിയതായി നെന്മാറ എംഎല്‍എ കെ ബാബു അറിയിച്ചു. ചെന്താമരയുടെ വീട്ടിൽ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പി കണ്ടെത്തി. കൂടാതെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്.
.
പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. കൊടുവാൾ കണ്ടെത്തിയതിന് തൊട്ടടുത്ത് നിന്നാണ് വിഷക്കുപ്പിയും കണ്ടെത്തിയിരിക്കുന്നത്. പകുതിയൊഴിഞ്ഞ നിലയിലാണ് കുപ്പി. പലവിധ നി​ഗമനങ്ങളിലേക്ക്  പൊലീസ് എത്തിയിരിക്കുന്നത്. അതിലൊന്ന് ഒന്നുകിൽ കൃത്യത്തിന് ശേഷം പ്രതി കാട്ടിലേക്ക്  ഒളിച്ചുപോയിരിക്കാം. അല്ലെങ്കിൽ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാം. പൊലീസിന്റെ നി​ഗമനത്തിൽ മറ്റൊന്ന് വിഷം കഴി‍ച്ച് പ്രതി അടുത്ത പ്രദേശത്തെവിടെയെങ്കിലും കിടക്കുന്നുണ്ടാകാം എന്നാണ്. ഈ സംശയം മുൻനിർത്തിയാണ് പൊലീസ് സമീപപ്രദേശങ്ങളിലാകെ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
.

 

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!