‘അഞ്ച് പേരും കൈ കോർത്ത് പിടിച്ച് കടലിൽ ഇറങ്ങി, ഒരാൾ വീണപ്പോൾ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ എല്ലാവരും തിരയിൽ ഒലിച്ചുപോയി; കടലിലെ പാറയിൽ തങ്ങിനിന്ന് മൃതദേഹം’

കോഴിക്കോട്: തിക്കോടി കല്ലകത്ത് കടപ്പുറത്ത് 4 വിനോദസഞ്ചാരികൾ തിരയിൽപ്പെട്ടു മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ സഹയാത്രികർ. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസൽ (42) എന്നിവരാണു മരിച്ചത്. വൈകിട്ട് നാലിനായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഒരാൾ രക്ഷപ്പെട്ടു.  കൽപ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 26 അംഗ സംഘമാണു കടൽ കാണാനെത്തിയത്. ഇവരിൽ 5 പേർ കടലിൽ ഇറങ്ങുകയായിരുന്നു. (ചിത്രത്തിൽ മരിച്ച അനീസ, വാണി, ബിനീഷ് എന്നിവർ)

തിരയിൽപെട്ടവരിൽ ജിൻസിയെന്ന യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു കരയിൽ കയറി. മറ്റു നാലു പേർ തിരയിൽ ഒലിച്ചുപോയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ രക്ഷാപ്രവർത്തനത്തിൽ 3 പേരെ കരയിൽ എത്തിച്ചു. ഇവരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മണിക്കൂർ കഴിഞ്ഞാണു നാലാമത്തെയാളെ കടലിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
.
ഹരിതഗിരി ഹോട്ടൽ മാനേജർ അമ്പിലേരി സ്വദേശി സതീശന്റെ ഭാര്യയാണു മരിച്ച വാണി. തരുവണ സ്വദേശി അനീസ ജിം ട്രെയിനറാണ്. പ്രാദേശിക രാഷ്ട്രീയ നേതാവാണ് ബിനീഷ്. മരിച്ച അനീസ, വാണി, വിനീഷ് എന്നിവരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച ഫൈസലിന്‍റെ മൃതദേഹം കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
.
കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാൽ ആരും ഇവിടെ ഇറങ്ങാൻ തയാറാവില്ലെന്നും തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പറഞ്ഞു. ഇവരോട് കടലിൽ ഇറങ്ങരുതെന്നു നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. കൈകോർ‌ത്തു പിടിച്ച് സംഘം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നും ജമീല വ്യക്തമാക്കി.

.

.
അവധി ദിവസമായ ഞായറാഴ്ച രാവിലെ ഒരു ടെംപോ ട്രാവലറിൽ ഇവര്‍ കോഴിക്കോട്ടേക്ക് ടൂര്‍ പോയതായിരുന്നു. വയനാട്ടിലേക്ക് തിരികെ വരുമ്പോൾ ബീച്ചിൽ ഇറങ്ങിയപ്പോഴാണ് അപകടം. അവധിയായതിനാൽ ബീച്ചിൽ നല്ല തിരക്കുണ്ടായിരുന്നു. ബീച്ചിലേക്കിറങ്ങിയപ്പോള്‍ അഞ്ചുപേരും തിരയിൽപെടുകയായിരുന്നു. കുളിക്കാനിറങ്ങിയതല്ലെന്നും അഞ്ചുപേരും കൈപിടിച്ച് കടലിൽ ഇറങ്ങുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അഞ്ചുപേരും ഇറങ്ങിയതിനിടെ ഒരാള്‍ വീണു. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽപെടുകയായിരുന്നു. ഇതോടെയാണ് നാലു പേരും തിരയിൽപ്പെട്ടത്. ഒരാള്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നു.
.
26 അംഗം സംഘം രാവിലെ അകലാപ്പുഴയിലും സന്ദര്‍ശനം നടത്തിയിരുന്നു. രാവിലെ ഏഴുമണിയോടെയാണ് വയനാട്ടിൽ നിന്ന് സംഘം കോഴിക്കോട്ടേക്ക് തിരിച്ചത്.  കല്‍പ്പറ്റയിലെ ബോഡി ഷേപ്പ് എന്ന പേരിലുള്ള ജിമ്മിലുള്ളവരാണ് ഇവർ. വയനാട് കല്‍പറ്റ സ്വദേശി ഷറഫുവിന്‍റേതാണ് ജിം. ഷറഫു ഉള്‍പ്പെടെയുള്ളവരാണ് വിനോദ യാത്രയ്ക്ക് പോയത്. അഞ്ച് പേർ ഒരുമിച്ച് കൈപിടിച്ചാണ് കടലിൽ ഇറങ്ങിയതെന്നും ഇതിനിടെ തിര അടിച്ച് വീഴുകയായിരുന്നുവെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിന്‍സി പറഞ്ഞു. പെട്ടെന്നു വലിയ തിര വന്നു, എല്ലാവരെയും തിരയെടുത്തു, എത്ര നീന്തിയിട്ടും കരയിലേക്കു വരാൻ പറ്റുന്നില്ലെന്നും കയ്യിലെ പിടിത്തം വിട്ട് വീഴുകയായിരുന്നുവെന്നും തന്‍റെ ബോധം പോയെന്നും ജിന്‍സി പറഞ്ഞു.
.
‘‘ഞങ്ങളുടെ സംഘത്തിൽ 26 പേരുണ്ടായിരുന്നു. രണ്ടുമൂന്നു സ്ഥലങ്ങളിൽ പോയി ഉച്ചയായപ്പോഴാണു കടപ്പുറത്ത് എത്തിയത്. വെയിലായതിനാൽ ഭൂരിഭാഗം ആളുകളും വാഹനത്തിൽ തന്നെ ഇരുന്നു. ഞങ്ങൾ 5 പേരാണു കടലിൽ ഇറങ്ങിയത്. സാധാരണ കടലിൽ ഇറങ്ങാറുള്ളതു പോലെ ഇറങ്ങി. കുറച്ചു  ദൂരം മാത്രമേ മുന്നോട്ടു പോയുള്ളൂ. കുഴപ്പമൊന്നും തോന്നിയില്ല.

ഒരുമിച്ചാണ് എല്ലാവരും നിന്നത്. പെട്ടെന്നു വലിയ തിര വന്നു. ഞങ്ങളെ കടലിലേക്കു വലിച്ചു കൊണ്ടുപോയി. എത്ര നീന്തിയിട്ടും കരയിലേക്കു തിരിച്ചുവരാൻ പറ്റുന്നില്ലായിരുന്നു. ആഴ്ന്നാഴ്ന്ന്, കടലിൽ മൂടിപ്പോകുന്നതു പോലെയാണ് അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ വിളിക്കുന്നതു ഞാൻ കണ്ടിരുന്നു. എന്റെ ബോധം മറഞ്ഞു. ആരോ വന്നു തലയിൽ പിടിച്ചതു കൊണ്ടാണ് എന്നെ കിട്ടിയത്. ബാക്കിയുള്ളവരെ പിടിക്കാൻ ശ്രമിച്ചെങ്കിലും അവരെ കിട്ടിയില്ല…’’– ആശുപത്രിയിലുള്ള ജിൻസി കരച്ചിലോടെ പറഞ്ഞു. കൽപ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 25 അംഗ സംഘമാണു കടൽ കാണാനെത്തിയത്. ഇവരിൽ 5 പേർ കടലിൽ ഇറങ്ങുകയായിരുന്നു. തിരയിൽപ്പെട്ടവരിൽ ജിൻസിയെ കരയ്ക്കു കയറ്റാനായി. മറ്റു നാലു പേർ തിരയിൽ ഒലിച്ചുപോയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും മത്സ്യത്തൊഴിലാളികളുമാണു രക്ഷാപ്രവർത്തനം നടത്തിയത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

Share
error: Content is protected !!