പഠനം മെച്ചപ്പെടാൻ തങ്ങളെ സമീപിച്ചു, രക്ഷിതാക്കളെ പുറത്ത് നിർത്തി പീഡിപ്പിച്ചു;17കാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ

പത്തനംതിട്ട: അടൂരിൽ പതിനേഴുകാരിയെ അ‍ഞ്ചു വർഷത്തിനിടയിൽ ഒമ്പതുപേർ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ  ഒരു മന്ത്രവാദിയും അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി.  മന്ത്രവാദിയായി അറിയപ്പെടുന്ന ആദികുളങ്ങര സ്വദേശിയായ തങ്ങൾ എന്ന ബദർ സമൻ (62) ഉൾപ്പെടെയാണ് പിടിയിലായത്.

പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അതിക്രമത്തിനിരയായതെന്നാണ് പരാതി. പഠനത്തിൽ ശ്രദ്ധയില്ലെന്ന് പറഞ്ഞ് മാതാപിതാക്കളാണ് കുട്ടിയെ ബദർ സമനരികിലെത്തിച്ചത്. അന്ന് മോശമായ ഉദേശത്തോടെ സമൻ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് പരാതി. പിന്നീടുള്ള വർഷങ്ങളിൽ സഹപാഠി ഉൾപ്പെടെ എട്ടുപേർ കൂടി തന്നെ ലൈം​ഗികമായി ഉപദ്രവിച്ചുവെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. തന്റെ ​ന​ഗ്നദൃശ്യങ്ങൾ സഹപാഠി പ്രചരിപ്പിച്ചുവെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

വെളിപ്പെടുത്തലിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മറ്റിയും സ്കൂൾ അധികൃതരും ഇടപ്പെട്ടാണ് സംഭവം പോലീസിൽ അറിയിച്ചത്. നൂറനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ നാല് പേർ അറസ്റ്റിലായിരുന്നു. ഇനി നാലുപേർ കൂടി  പിടിയിലാകാനുണ്ട്. ഇതിൽ ഒരാൾ വിദേശത്താണെന്നും പോലീസ് വ്യക്തമാക്കി.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
Share
error: Content is protected !!