കോഴിക്കോട് ബീച്ചിൽ വിനോദയാത്രക്കെത്തിയവർ തിരയിൽപ്പെട്ടു; 4 മരണം, ഒരാൾ ചികിത്സയിൽ
കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.
കല്ലകത്തു ബീച്ചിൽ വൈകിട്ടായിരുന്നു അപകടം. കൽപ്പറ്റയിലെ ജിമ്മിലെ സുഹൃത്തുക്കൾ ഉൾപ്പെടെ 26 അംഗ സംഘം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവിടെ. ഈ സംഘത്തിൽപ്പെട്ട അഞ്ച് പേരാണ് തിരയിൽപ്പെട്ട് മരിച്ചത്. അഞ്ചാമത്തെയാൾ ഇപ്പോൾ ചികിത്സയിലാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
.
ഇവിടെ കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാൽ ആരും ഇവിടെ ഇറങ്ങാൻ തയാറാവില്ലെന്നും തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പറഞ്ഞു. ഇവരോടു കടലിൽ ഇറങ്ങരുതെന്നു നാട്ടുകാർ മുന്നറിയിപ്പു നൽകിയിരുന്നു. കൈകോർത്തു പിടിച്ചു സംഘം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നും ജമീല വ്യക്തമാക്കി.
Updating..
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.