സൈനിക കരുത്തും പാരമ്പര്യ പ്രൗഢിയും വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്; അണിനിരന്നത് അയ്യായിരത്തോളം കലാകാരന്മാര്‍, ഇത്തവണയും കേരളത്തിൻ്റെ പ്രാതിനിധ്യമില്ല, ആകാശത്ത് വിസ്മയം തീർത്ത് വ്യോമസേന – വീഡിയോ

ന്യൂഡല്‍ഹി: 76ാം റിപ്പബ്ലിക് ആഘോഷങ്ങളുടെ നിറവില്‍ രാജ്യം. രാജ്യത്തിന്റെ സൈനികകരുത്തിന്റെയും സമ്പന്നമായ സാംസ്‌കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതി കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക് ദിന പരേഡ്. രാവിലെ 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തിയതോടെ പരേഡിനു തുടക്കമായി. ദേശീയപതാക ഉയർത്തുന്നതിനു പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടന്നു. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ ഇന്തൊനീഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ ആയിരുന്നു മുഖ്യാതിഥി. ഇന്‍ഡൊനീഷ്യന്‍ ബാന്‍ഡ് സേനയുടെ പരേഡുമുണ്ടാകും.
.


.


.
പരേഡില്‍ ഇത്തവണയും കേരളത്തിന്റെ പ്രാതിനിധ്യമില്ല. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനമുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ യുദ്ധ സ്മാരകത്തിലെത്തി പ്രധനമന്ത്രി ആദരമര്‍പ്പിച്ചു. സേനാമേധാവികളും പ്രധാനമന്ത്രിയെ അകമ്പടി സേവിച്ചു.
.


.
കര- വ്യോമ- നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരന്നു. ഇത്തവണത്തെ പരേഡിനു ഇന്തൊനീഷ്യൻ കരസേനയും അണിനിരന്നുവെന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ കരസേന തദ്ദേശീമായി നിർമിച്ച യുദ്ധ ടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിന്റെ ഭാഗമായി.
.


.
വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണക്കാഴ്ച ഒരുക്കി. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെയും സംഘവും ആവശമായി പരേഡിൽ അണിനിരന്നു. അയ്യായിരത്തിലധികം കലാകാരന്മാരാണ് കർത്തവ്യപഥിൽ നടക്കുന്ന കലാവിരുന്നിന്റെ ഭാഗമായത്. റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിൽ ഇന്നലെ സൈനിക ക്യാംപിനു നേരെയുണ്ടായ വെടിവയ്പ്പിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിരുന്നു.
.


.

.


.
സ്വര്‍ണിം ഭാരത്,വിരാസത് ഓര്‍ വികാസ് (Golden India: Legacy and Progress) എന്ന ആശയത്തിലാണ് ഇക്കുറി കര്‍ത്തവ്യപഥിലെ നിശ്ചലദൃശ്യ പരേഡ്. ഇത്തവണ റിപ്പബ്ലിക്ദിന പരേഡില്‍ മൂന്ന് സേനകളും ചേര്‍ന്ന് നിശ്ചലദൃശ്യം അവതരിപ്പിക്കും. ആദ്യമായാണ് സൈന്യം റിപ്പബ്ലിക്ദിന പരേഡില്‍ നിശ്ചലദൃശ്യവുമായെത്തുന്നത്. ‘സുശക്ത് ഓര്‍ സുരക്ഷിത് ഭാരത്’ എന്ന പ്രതിപാദ്യത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്.
.


.

ഏകദേശം അയ്യായിരത്തോളം കലാകാരന്മാര്‍ പരേഡില്‍ അണിനിരക്കുന്നുണ്ട്. ഇത്രയും അധികം കലാകാരന്മാര്‍ പങ്കെടുക്കുന്ന പരേഡും ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട പതിനായിരം അതിഥികളാണ് റിപ്പബ്ലിക് ദിന പരേഡ് കാണാനെത്തിയിരിക്കുന്നത്.
.


.
മുഖ്യാതിഥികൾക്കു പുറമെ ക്ഷണിക്കപ്പെട്ട പതിനായിരത്തോളം അതിഥികളാണ് കർത്തവ്യപഥിൽ നടന്ന പരേഡിനു സാക്ഷ്യം വഹിക്കാനെത്തിയത്. രാജ്യത്തെ വിവിധയിടങ്ങളിൽനിന്നു 34 വിഭാഗത്തിൽപ്പെട്ടവർക്കാണ് പരേഡ് കാണുന്നതിനായി സർക്കാരിന്റെ ക്ഷണം ഉണ്ടായിരുന്നത്. ഇതിൽ നിർമാണ തൊഴിലാളികളും ആശാ വർക്കർമാരും അങ്കണവാടി തൊഴിലാളികളും ഉൾപ്പെട്ടിരുന്നു. ഇതിനു പുറമെ ഗ്രാമീണ സർപഞ്ചുമാർ, ദുരന്ത നിവാരണ പ്രവർത്തകർ, കമ്യൂണിറ്റി റിസോഴ്സ് പഴ്സൻ (കൃഷി സഖി, ഉദ്യോഗ് സഖി, മുതലായവ), പിഎം യശസ്വി പദ്ധതിയിലെ ഗുണഭോക്താക്കൾ, കൈത്തറി കലാകാരന്മാർ, കരകൗശല തൊഴിലാളികൾ, വിവിധ പദ്ധതികളിൽ ഉൾപ്പെട്ട ആദിവാസി ഗുണഭോക്താക്കള്‍ തുടങ്ങിയവരും സർക്കാരിന്റെ അതിഥികളായെത്തി.
.

.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!