റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ പ്രസംഗിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണർ കുഴഞ്ഞുവീണു
തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. കമ്മിഷണറെ ഉടൻ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.
.
ഗവർണർ പരേഡ് വീക്ഷിക്കുമ്പോൾ അദ്ദേഹത്തിന്റെ സമീപത്തു നിൽക്കുകയായിരുന്നു കമ്മിഷണർ. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാനായി വന്ന സമയത്താണ് കമ്മിഷണർ കുഴഞ്ഞുവീണത്. മുന്നിലേക്കു മറിഞ്ഞു വീണ അദ്ദേഹത്തെ, സഹപ്രവർത്തകർ ഓടിയെത്തി ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.
.
..
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
..
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.