മലയാളി യുവതി ഗൾഫിൽ മരിച്ചു; ഖബറടക്കം നാളെ

കുവൈത്ത് സിറ്റി: മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു. കുവൈത്തില്‍ ബിസിനസുകാരനായ അയനിക്കാട് സ്വദേശി ഹന്‍ഷാസ് മഫാസിന്റെ ഭാര്യ  കോഴിക്കോട് മൂടാടി പാലക്കുളം സ്വദേശി സഫീന ഹന്‍ഷാസ് (31) ആണ് മരണമടഞ്ഞത്.
.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസത്തോളമായി ജാബിര്‍ അഹ്മദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് അന്ത്യം. ഉസൈൻ മൂടാടിയുടെയും ജമീലയുടെയും മകളാണ്.  മക്കൾ: ഹന്നൂന്‍ സിയ , ഹാനിയ ഹെന്‍സ (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍, കുവൈത്ത് ), തെഹ്നൂന്‍ (ആറ് മാസം പ്രായം ). സഹോദരൻ : ജസീം (കുവൈത്ത്)

.
കെ കെ എം എ ‘മാഗ്‌നെറ്റ്’ ടീമിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30നു അയനിക്കാട് ജുമുഅത്ത്പള്ളിയില്‍.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!