ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സൗദിയിൽ മരിച്ചു
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസൽ (39) ആണ് മരിച്ചത്. ജിദ്ദയിൽ കഴിഞ്ഞ ദിവസം നടന്ന കെഎംസിസി പരിപാടിയിൽ പങ്കെടുത്തിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഫൈസലിയ്യയിലെ ഇർഫാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജിദ്ദയിൽ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ജിദ്ദ ഖാലിദുബിനു വലീദിൽ താസജ് റസ്റ്റോറൻ്റിന് സമീപം താമസിക്കുന്ന മുഹമ്മദ് ഫൈസൽ സാമൂഹിക സാംസ്കാരിക മേഖലകളിലും സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. മരണാനന്തര നടപടികൾ പൂർത്തിയാക്കി വരുന്നതായി ജിദ്ദ കെ എംസിസി വെൽഫയർ വിങ്ങ് അറിയിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.