സ്ത്രീകളെ സംബന്ധിച്ച മതവിധി: കാന്തപ്പുരം-സിപിഎം പോര് മുറുകുന്നു; കാന്തപ്പുരത്തെ പിന്തുണച്ച പിഎംഎ സലാമിനെതിരെ സമസ്തയും സിപിഎമ്മും രംഗത്ത്

കോഴിക്കോട്: കാന്തപ്പുരത്തിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് സിപിഎം. കഴിഞ്ഞ ദിവസം കുഴിമണ്ണയിൽ നടന്ന ഒരു പരിപാടിയിലാണ് സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമ മുറകള്‍ മതം അംഗീകരിക്കുന്നില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ പറഞ്ഞത്. വ്യായാമത്തിന്റെ മറവില്‍ മതവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ സുന്നികള്‍ വ്യായാമത്തിന് എതിരല്ലെന്നും പക്ഷേ, വിശ്വാസികള്‍ എല്ലാ കാര്യങ്ങളിലും മതനിഷ്ഠയുള്ളവരാകണമെന്നും കാന്തപുരം വിശ്വാസികളെ ഉണർത്തിയിരുന്നു.
.
എന്നാൽ കാന്തപുരത്തിന്റെ നിലപാടിനെതിരെ പരോക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണെന്ന് ഗോവിന്ദൻ പറഞ്ഞു. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല. അത്തരക്കാർക്ക് പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകേണ്ടി വരുമെന്നും പാർട്ടി സെക്രട്ടറി കൂട്ടിച്ചേർത്തു.
.
എന്നാൽ, എം.വി. ഗോവിന്ദൻ്റെ വിമർശത്തെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കണ്ണൂർ ജില്ലയിലെ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ലെന്നും ഇസ്‌ലാമിന്‍റെ നിയമങ്ങൾ പണ്ഡിതന്മാർ പറയുമെന്നും മറുപടി നൽകി.

‘ഇസ്‌ലാമിന്‍റെ നിയമങ്ങൾ ആലിമീങ്ങൾ പറയും. മറ്റുള്ള മതക്കാർ അതിൽ കടന്ന് കൂടി വന്നിട്ട് ഇസ്‌ലാമിന്‍റെ വിധി, അതിവിടെ നടപ്പാകൂല എന്ന് പറഞ്ഞാൽ… ഇന്നൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയിൽ തന്നെ, അയാളുടെ ജില്ലയിൽ 18 ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തിരിക്കുന്നു. ഈ 18ഉം പുരുഷൻമാരാണ്. ഒറ്റ പെണ്ണിനെയും അവർക്ക് കിട്ടീട്ടില്ല….’ -എന്നിങ്ങനെയായിരുന്നു എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരിഹാസം.
.
കാന്തപ്പുരത്തിൻ്റെ വിമർശനത്തിനത്തിന് മറുപടിയുമായെത്തിയത് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനാണ്. സി.പി.എം ഏരിയാ കമ്മറ്റിയിൽ മാത്രമല്ല ജില്ലാ കമ്മറ്റിയിലും സ്ത്രീ പങ്കാളിത്തം കൂടുമെന്ന് പി.മോഹനൻ പറഞ്ഞു.
.

.

അതിനിടെ കാന്തപ്പുരത്തിൻ്റെ പ്രസ്താവനയെ പിന്തുണച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പരാമർശത്തെ വിമർശിച്ചും ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി. മത പണ്ഡിതര്‍ മതം പറയുമ്പോള്‍ മറ്റുളവര്‍ അതില്‍ എന്തിനാണ് ഇടപെടുന്നതെന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നുമാണ് പി.എം.എ സലാം പറഞ്ഞത്.

എന്നാൽ ഇത് സമസ്ത ലീഗ് ബന്ധത്തിൽ പുതിയ വിവാദങ്ങൾക്ക് വഴി തുറന്നു. പിഎംഎ സലാമിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെത്തി. കൂടാതെ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനും സലാമിനും ലീഗിനുമെതിരെ വിമർശനുവമായെത്തി.
.
“കാന്തപുരത്തിന് ലീ​ഗ് പിന്തുണ നൽകിയതിലെ രാഷ്ട്രീയം തിരിച്ചറിയേണ്ടവർ തിരിച്ചറിയുമെന്നും, മത വിഷയങ്ങിൽ രാഷ്ട്രീയ പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണെന്നുമാണ് പി. മോഹനൻ പറഞ്ഞത്. ലീഗിനുള്ളിൽ വേവലാതിയും വെപ്രാളവുമുണ്ട്. സാധാരണ അഞ്ച് വർഷത്തിൽ ഭരണമാറ്റമുണ്ടാകും എന്നാൽ കഴിഞ്ഞ തവണ അതുണ്ടായില്ല. സ്വാഭാവികമായും അധിക കാലം പ്രതിപക്ഷത്തിരിക്കാൻ പറ്റില്ല എന്നതിനാൽ താത്ക്കാലിക ലാഭത്തിനായുളള ശ്രമമാകാം ലീ​ഗ് നടത്തുന്നത്. ലീ​ഗ് ചാടി വീഴുന്നതിന്റെ ലാക്ക് എല്ലാവരും തിരിച്ചറിയും” എന്നും പി മോഹനൻ പറഞ്ഞു.
.
അതേ സമയം മെക് സെവൻ വ്യായാമത്തെ സംബന്ധിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശത്തെ പിന്തുണച്ച മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാമിനെതിരെ വിമർശനവുമായി സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തെത്തി. കാന്തപുരത്തെ പിന്തുണച്ചതിന് പിന്നിൽ സ്വാർഥ താല്‍പര്യവും രാഷ്ട്രീയ ലക്ഷ്യവുമാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. സ്ത്രീകളെ സംബന്ധിച്ച മതവിധി കാന്തപുരം പറഞ്ഞപ്പോൾ ചിലർ പിന്തുണച്ചു. സമസ്ത മതവിധികൾ പറഞ്ഞപ്പോൾ കൊഞ്ഞനം കാട്ടിയവരാണ് ഇവരെന്നും തങ്ങൾ വിമർശിച്ചു.
.
“രാഷ്ട്രീയലക്ഷ്യങ്ങൾവച്ച് പണ്ഡിതരുടെ അഭിപ്രായങ്ങളെ പിന്തുണച്ചാൽ പോരെന്നും അത് നടപ്പാക്കണമെന്നും സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. മതവിധി പറയുന്ന പണ്ഡിതന്മാരെ കൊഞ്ഞനം കുത്തുന്ന പരിപാടി അവസാനിപ്പിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച മതവിധിയെ ചിലർ പിന്തുണച്ചുവെന്ന് പറയുന്നു. എന്നാൽ, പിന്തുണച്ചാൽ പോരാ നടപ്പിൽ വരുത്താൻ ശ്രമിക്കണം. ഇത്തരം മതവിധി പണ്ഡിതന്മാർ പറയുമ്പോൾ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത്. സമസ്ത കേരള ജംഇഅത്തുൽ ഉലമ പല മതവിധികളും പറഞ്ഞു. മതവിധിയെ പരിഹസിക്കുകയും എതിർക്കുകയും ചെയ്യുന്ന ആളുകൾ, എതിർ രാഷ്ട്രീയ പാർട്ടികളെ എതിർക്കാനായി മതവിധിയെ പിന്തുണക്കുകയാണെന്നും” ജിഫ്രി തങ്ങൾ കുറ്റപ്പെടുത്തി.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയെ പിന്തുണച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പരാമർശത്തെ വിമർശിച്ചും ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. മത പണ്ഡിതര്‍ മതം പറയുമ്പോള്‍ മറ്റുളവര്‍ അതില്‍ എന്തിനാണ് ഇടപെടുന്നതെന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നുമാണ് പി.എം.എ സലാം പറഞ്ഞത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!