ബി.ജെ.പിയെ ഞെട്ടിച്ച് നിതീഷ് കുമാര്‍; മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ജെ.ഡി.യു
മണിപ്പൂരിലെ ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നിതീഷ് കുമാറിന്റെ ജനാതാദൾ (യുണൈറ്റഡ്). ഇനിമുതൽ പാർട്ടിയുടെ ഏക എം.എൽ.എ പ്രതിപക്ഷ നിരയിൽ ഇരിക്കും. വിഷയത്തിൽ മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷൻ ഗവർണർക്ക് കത്തയച്ചു. മേഘാലയയിൽ അധികാരത്തിലുള്ള കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി, ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനു പിന്നാലെയാണ് ജനതാ ദളിന്റെ പുതിയ നീക്കം.
.
നിതീഷ് കുമാര്‍ അധ്യക്ഷനായ ജെ.ഡി.യുവിന് മണിപ്പുര്‍ നിയമസഭയില്‍ ഒരംഗമാണുള്ളത്. പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിനെ നേരിട്ട് ബാധിക്കില്ലെങ്കിലും ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു നിര്‍ണായക സമയത്ത് പിന്തുണ പിന്‍വലിച്ചത് കേന്ദ്ര സര്‍ക്കാരിനുമുള്ള മുന്നറിയിപ്പാണെന്നാണ് സൂചന.
.
“മണിപ്പൂരിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിന് ജനതാദൾ (യുണൈറ്റഡ്) മണിപ്പൂർ യൂണിറ്റ് നൽകിയ പിന്തുണ പിൻവലിക്കുകയാണെന്നും തങ്ങളുടെ ഏക എം.എൽ.എയായ മുഹമ്മദ് അബ്ദുൾ നാസിറിനെ സഭയിൽ പ്രതിപക്ഷ എം.എൽ.എയായി കണക്കാക്കണമെന്നും അറിയിക്കുന്നു” മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷൻ ഗവർണർക്ക് അയച്ച കത്തിൽ പറയുന്നു.
2022-ലെ മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കകം അഞ്ച് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ചേക്കേറി. 60 അംഗ നിയമസഭയിൽ നിലവിൽ ബി.ജെ.പിക്ക് 37 എം.എൽ.എമാരുണ്ട്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ അഞ്ച് എം.എൽ.എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചത്.
.
കോണ്‍റാഡ് സാഗ്മ അധ്യക്ഷനായുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നേരത്തെ മണിപ്പുര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. 2022 നിയമസഭ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന് മണിപ്പൂരില്‍ 6 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അഞ്ച് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ ജെ.ഡി.യുവിന് ഒരു എം.എല്‍.എ മാത്രമായി മാറി.
നിലവില്‍ 60 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 37 എം.എല്‍.എമാരാണുള്ളത്. ഇതിനൊപ്പം നാഗാ പീപ്പിള്‍സ് പാര്‍ട്ടിയുടെ അഞ്ച് എം.എല്‍.എമാരും 3 സ്വതന്ത്രരും ബി.ജെ.പി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. നിലവില്‍ ജെ.ഡി.യുവിന് 12 എം.പിമാരാണ് ലോക്‌സഭയിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക സഖ്യകക്ഷികളില്‍ ഒന്നുമാണ് ജെ.ഡിയു.
.
അതേസമയം ജെ.ഡി.യു എന്‍.ഡി.എ സഖ്യത്തില്‍ തന്നെ തുടരുമെന്ന് പാര്‍ട്ടി ദേശീയ വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് വ്യക്തമാക്കി. പാര്‍ട്ടി മണിപ്പുര്‍ ഘടകത്തിന്റെ നീക്കം ദേശീയ നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.