സൗദിയിൽ ഇന്ത്യക്കാരനെ മകന്‍ അതിക്രൂരമായി കൊലപ്പെടുത്തി; കണ്ണുകൾ ചൂഴ്ന്നെടുത്തും ശരീരമാസകലം കടിച്ച് മുറിച്ചും വികൃതമാക്കി
സൗദിയിലെ ജുബൈലില്‍ ഇന്ത്യൻ പ്രാവാസിയെ മകൻ അതികൂരമായി കൊലപ്പെടുത്തു. ഉത്തര്‍ പ്രദേശ് ലഖനൗ സൗദേശി ശ്രീകൃഷ്ണ ബ്രിഗ്നാഥ് യാഥവിനെയാണ് (53) മകൻ കുമാർ യാദവ് ക്രൂരമായി കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബ്രിഗ്നാഥിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലും ശരീരമാസകലം കടിച്ച് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ മകന്‍ കുമാര്‍ യാഥവ് പിടിയിലായി.
ജുബൈലിലെ ഒരു കമ്പനിയിൽ സേഫ്റ്റി ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ശ്രീകൃഷ്ണ ബ്രിഗ്നാഥ് യാഥവ്. ലഹരിക്ക് അടിമയായ മകനെ അതില്‍ നിന്നും രക്ഷിക്കാനായി ഒന്നര മാസം മുമ്പാണ് ബ്രിഗ്നാഥ് സൗദിയിലേക്ക് കൊണ്ട് വന്നത്. എന്നാല്‍ ഇവിടെയെത്തിയ മകന്‍ ലഹരി വസ്തുക്കള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അക്രമാസക്തനാവുകയാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സൗദി സുരക്ഷാ വിഭാഗത്തില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരങ്ങളാണിവ. സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, സൈഫുദ്ധീന്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗദി സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ ശേഖരിച്ചു വരകയാണ്.
താമരശ്ശേരി പുതുപ്പാടിയിൽ ലഹിക്കടിമയായ മകൻ ആഷിഖ് മാതാവിനെ വെട്ടിക്കൊന്ന സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്. ശ്രീകൃഷ്ണ ബ്രിഗ്നാഥ് യാഥവിൻ്റെ മരണത്തിൻ്റെ ഞെട്ടലിലാണ് പ്രവാസികൾ.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.