വാളയാർ പീഡനക്കേസിൽ വൻ ട്വിസ്റ്റ്: പുനര്വേഷണം ആവശ്യപ്പെട്ട മാതാപിതാക്കൾ പ്രതികളെന്ന് സിബിഐ

കൊച്ചി: വാളയാർ പീഡനക്കേസിൽ മാതാപിതാക്കൾ കുറ്റക്കാരെന്ന് സിബിഐ. ഇവർക്കെതിരെ അന്വേഷണസംഘം ബലാത്സംഗ പ്രേരണാകുറ്റം ചുമത്തി. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. സിബിഐ തിരുവനന്തപുരം ക്രൈം യൂനിറ്റാണ് കേസിൽ മാതാപിതാക്കളെ പ്രതിചേർത്തത്. ഇവർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു എന്നാണ് സിബിഐ കണ്ടെത്തൽ‌. മാതാപിതാക്കൾ പീഡനവിവരം മറച്ചുവച്ചെന്നും യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. പോക്സോ, ഐപിസി വകുപ്പുകളാണ് ചുമത്തിയത്.
.

2017 ജനുവരി 13നാണ് 13 വയസുകാരിയെയും മാർച്ച് നാലിന് സഹോദരിയായ ഒൻപതു വയസുകാരിയെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന്‍റെ നിഗമനം. സംഭവം വിവാദമായതോടെ നാർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറി. കുട്ടികള്‍ പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പിന്നാലെ ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്ഐയ സസ്പെന്‍ഡ് ചെയ്തു. കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായതും ചർച്ചയായിരുന്നു. പിന്നീട് അദ്ദേഹം കേസ് വേറെ അഭിഭാഷകർക്ക് കൈമാറുകയായിരുന്നു.
.
2021 ഡിസംബറിലാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് അന്വേഷണം ശരിവച്ച് പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്നായിരുന്നു കുറ്റപത്രം. 13ഉം ഒന്‍പതും വയസ് പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം ശാരീരിക-ലൈംഗിക പീഡനങ്ങളാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ലൈംഗിക പീഡനം പെണ്‍കുട്ടികള്‍ നിരന്തരം നേരിട്ടിരുന്നുവെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
.
എന്നാൽ കേസിൽ വീണ്ടും വൻ അട്ടിമറിയാണ് നടന്നിരിക്കുന്നതെന്ന് സാമൂഹിപ്രവർത്തകൻ സിആർ നീലകണ്ടനുൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി. സിബിഐ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും തുടക്കം മുതലേ അന്വേഷണം അട്ടിമറിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ അത്മഹത്യ ചെയ്തതല്ലെന്നും കൊന്ന് കെട്ടിതൂക്കിയതാണെന്നുമാണ് സാമൂഹികപ്രവർത്തകരുടെ വാദം.
.
തങ്ങളുടെ കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കാനായി വർഷങ്ങളോളമായി നിയമയുദ്ധം നടത്തുകയായിരുന്നു തങ്ങളെന്നും, ഒടുവിൽ പലരേയും രക്ഷിക്കാനായി ഞങ്ങളെ തന്നെ പ്രതികളാക്കുകയാണ് സിബിഐ ചെയ്യുന്നതെന്നും മാതാവ് പ്രതികരിച്ചു. ആക്ഷൻ കമ്മറ്റിയുമായി ചർച്ച ചെയ്ത് സമരവും പോരാട്ടാവും തുടരുമെന്നും അമ്മ പറഞ്ഞു. കേസിൽ സാക്ഷികളായിരുന്ന തങ്ങളെ പ്രതികളാക്കിയത് അട്ടിമറിയാണെന്നും അമ്മ ആരോപിച്ചു.

 

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!