ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു; മലയാളി പ്രവാസി മരിച്ചു
മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശൂർ, പാറളം, വെങ്ങിണിശ്ശേരി സ്വദേശി ഷിജിത്ത് (44) ആണ് മരിച്ചത്. മസ്‌കത്ത് വാദി കബീറിൽ സ്വകാര്യ സ്ഥാപനത്തിൽ സ്വർണപ്പണി ചെയ്തു വരികയായിരുന്ന ഷിജിത്ത് രാവിലെ ജോലിക്ക് പോകുന്നതിനായി കുളികഴിഞ്ഞ് റൂമിൽ ഇരിക്കുന്നതിനിടയിലാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മസ്‌കത്ത് ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: ഇന്ദിര ശ്രീധരൻ, ഭാര്യ: അജിത.
.