ചൈനീസ് ഉൽപന്നങ്ങളെ മെയ്ഡ് ഇൻ സൗദിയാക്കി വിപണിയിലെത്തിക്കും; തട്ടിപ്പ് സംഘം സൗദിയിൽ പിടിയിൽ – വീഡിയോ
സൗദിയിൽ വ്യാജ ഇരുമ്പുൽപ്പന്നങ്ങൾ വിപണയിലെത്തിക്കുന്ന സ്ഥാപനം പിടികൂടി. കിഴക്കൻ പ്രവിശ്യയിലെ വാണിജ്യ മന്ത്രാലയത്തിൻ്റെ സൂപ്പർവൈസറി ടീമുകളാണ് തട്ടിപ്പ് സ്ഥാപനത്തെ പിടികൂടിയത്. നിലവാരം കുറഞ്ഞ ഇരുമ്പ് ഉൽപ്പന്നങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്ഥാപനം, അവ മെയ്ഡ് ഇൻ സൗദി, മെയ്ഡ് ഇൻ കൊറിയ എന്നീ പേരുകളിലേക്ക് മാറ്റി വിപണിയിലെത്തിക്കുകയായിരുന്നു സ്ഥാപനം ചെയ്തിരുന്നത്. രാസവസ്തുക്കൾ ഉപയോഗിച്ചാണ് മെയ്ഡ് ഇൻ ചൈന എന്ന പ്രിൻ്റ് ഇവർ മായ്ച്ച് കളഞ്ഞിരുന്നത്. ശേഷം സൗദിയുടേയും കൊറിയയുടേയും ലേബലുകൾ പ്രിൻ്റ് ചെയ്ത് ഉപഭോക്താക്കളെ വഞ്ചിക്കും.
.
സൂപ്പർവൈസറി സംഘത്തിൻ്റെ ശ്രമഫലമായി 32 പ്ലേറ്റ് വ്യാജ ഇരുമ്പ് പിടികൂടിയതായും, നിയമലംഘകർക്ക് എതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തതായും മന്ത്രാലയം വിശദീകരിച്ചു. കൂടാതെ തട്ടിപ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ട് കെട്ടിയതായും മന്ത്രാലയം വ്യക്തമാക്കി.
.
5 വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് നിയമലംഘകർക്കുള്ള ശിക്ഷ. അന്തിമ ഇഷ്യുവിന് ശേഷം കള്ളപ്പണം പിടിച്ചെടുക്കലും കണ്ടുകെട്ടലും ആൻറി-കൺസീൽമെൻ്റ് ആൻഡ് ആൻ്റി-കൊമേഴ്സ്യൽ ഫ്രോഡ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരമുള്ള വകുപ്പുകളും ചുമത്തും. കുറ്റക്കാർക്കെതിരായ ജുഡീഷ്യൽ വിധിപ്രകാരം കുറ്റക്കാരായ വിദേശികളെ തൊഴിലാളികളെ നാടുകടത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യും.
.
വീഡിയോ കാണാം..
ضبط منشأة لإنتاج الحديد المغشوش بـ #الشرقية#معكم_باللحظةhttps://t.co/HzLs01T6hi pic.twitter.com/60h7qrFkVR
— أخبار 24 (@Akhbaar24) January 7, 2025
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.