സ്കൂളിൽ നിന്നെത്തി ഭക്ഷണം പോലും കഴിക്കാതെ കളിക്കാൻ പാടത്തേക്ക് പോയി, തെരുവ് നായയെ കണ്ട് ചിതറിയോടിയപ്പോൾ പൊട്ടകിണറ്റിൽ വീണ് മരിച്ചു; 9 വയസുകാരനെ കണ്ടെത്തിയത് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷം
പാനൂര്‍: കളിക്കുന്നതിനിടെ തെരുവ് നായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. പാനൂര്‍ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഫസല്‍ ആണ് മരിച്ചത്. തൂവക്കുന്ന് ഗവ.എല്‍.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ്.
.
വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനടുത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് കുട്ടികള്‍ പല വഴിക്ക് ചിതറിയോടുകയായിരുന്നു. ഇതിനിടെയാണ് അടുത്ത പറമ്പിലെ കിണറ്റില്‍ മുഹമ്മദ് ഫസൽ വീണത്. കുട്ടികള്‍ പല വഴിക്ക് ഓടിയതിനാൽ അവര്‍ മുഹമ്മദ് ഫസലിനെ കുറിച്ച് ആദ്യം അന്വേഷിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാർ അന്വേഷണമാരംഭിച്ചു. ഒപ്പം കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളോട് ഫസലിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തെരുവ് നായയെ കണ്ട് ഓടിയ വിവരം മറ്റുള്ള കുട്ടികള്‍ പറഞ്ഞത്. തുടർന്ന് നാട്ടുകാര്‍ തിരച്ചിൽ നടത്തിിയത്.
സമീപത്തുള്ള വീടുകളിലടക്കം കുട്ടിക്കായി തിരച്ചില്‍ നടത്തി. പിന്നീട് സമീപത്തെ കിണറുകളില്‍ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ഉപയോഗശൂന്യമായ കിണറിലേക്ക് കുട്ടി വീഴുകയായിരുന്നു. മൂടാനിരുന്ന കിണറായതിനാല്‍ ആള്‍മറയുണ്ടായിരുന്നില്ല. രാത്രി ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്.
.
ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. എന്നാല്‍, ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തുന്നതിന് മുമ്പേ തന്നെ കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ പുറത്തെടുത്തു. പാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് നിലവില്‍ മൃതദേഹം ഉള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
.
ഫസലിന്റെ പിതാവ് ഉസ്മാന്‍ വിദേശത്താണ്. നാലരയോടെ സ്‌കൂളില്‍നിന്ന് തിരിച്ചെത്തിയ കുട്ടി ഭക്ഷണം പോലും കഴിക്കാതെ സമീപത്തെ പാടത്ത് കളിക്കാന്‍ പോവുകയായിരുന്നു. തെരുവ് നായ ശല്യം രൂക്ഷമായ പ്രദേശമാണിത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.