പുലർച്ചെ ഹീറ്ററിൽ നിന്ന് തീ പടർന്ന് പിടിച്ചു; വീട് കത്തി ചാമ്പലായി 4 പേർ വെന്തുമരിച്ചു, മരിച്ചവരിൽ 8 മാസം പ്രായമുള്ള കുഞ്ഞും വിവാഹം ഉറപ്പിച്ച യുവതിയും
റിയാദ്: ഹീറ്ററില്‍ നിന്ന് തീപടര്‍ന്ന് പിടിച്ച് ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ ഹാഫിര്‍ അല്‍ ബത്തിനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. പടരുകയായിരുന്നു.
.
യെമന്‍ സ്വദേശികളാണ് മരണപ്പെട്ടത്. മൂന്ന് പെണ്‍കുട്ടികളും ഒരു കുഞ്ഞുമാണ് മരിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 4.30നാണ് ദാരുണാപകടം ഉണ്ടായത്. പത്തംഗ കുടുംബത്തിലെ നാലുപേരാണ് മരിച്ചത്.
.
തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ നാലുപേരെ രക്ഷപ്പെടുത്താനായില്ല. എട്ട് മാസം പ്രായമുള്ള കുഞ്ഞും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. റമദാനില്‍ വിവാഹിതയാകാനൊരുങ്ങിയ 18കാരിയും തീപിടത്തത്തില്‍ മരണപ്പെട്ടു.
.
മകളുടെ വീട്ടില്‍ തീപടര്‍ന്നു പിടിച്ചതായി അയല്‍വാസികള്‍ ഫോണ്‍ ചെയ്ത് പറഞ്ഞപ്പോഴാണ് അറിയുന്നതെന്ന് കുടുംബത്തിലെ മുത്തശ്ശന്‍ അവാദ് ദാര്‍വിഷ് പറഞ്ഞു. പതിനെട്ടുകാരിയായ പേരമകളുടെ വിവാഹം റമദാനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ ഹഫര്‍ അല്‍ബാത്തിനിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.